സ്വകാര്യ ബസ് ജീവനക്കാരുടെ സമരം... ഇന്ന് വൈകിട്ട് ചർച്ച .....പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മാണി സി. കാപ്പൻ എം. എൽ. എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രൈവറ്റ് ബസ് ജീവനക്കാരെ മർദ്ദിച്ചതിലുള്ള പ്രതിഷേധ സൂചകമായി നടക്കുന്ന പണിമുടക്കിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് റവന്യു ഡിവിഷൻ ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ , ഡി.വൈ.എസ്.പി എന്നിവർക്ക് നിർദ്ദേശം നൽകിയതായി മാണി സി. കാപ്പൻ എംഎൽഎ .
നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിന്റെ സാന്നിധ്യത്തിൽ ജീവനക്കാരെ അകാരണമായി മർദ്ദിച്ചത് പ്രതിഷേധാർഹമാണ്. ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അർഹതയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിലുള്ള യാത്ര അവകാശമാണ്. ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ അത് ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്.
അധികാരത്തിൽ ഇരിക്കുന്നവർക്ക് പ്രശ്നം പറഞ്ഞു തീർക്കാനുള്ള കടമയുണ്ട്. അതിനുപകരം പ്രശ്നം വഷളാക്കുന്ന രീതിയിൽ ഉത്തരവാദിത്തപ്പെട്ടവർ പെരുമാറുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വിദ്യാർത്ഥികളും രോഗികളുമായിട്ടുള്ള സാധാരണക്കാർക്ക് ആശ്രയമായ പ്രൈവറ്റ് ബസിലെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം.
ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആർ.ഡി. ഓ , ആർ.റ്റി .ഒ എന്നിവർക്ക് നിർദേശം നൽകിയതായി മാണി സി. കാപ്പൻ എംഎൽഎ അറിയിച്ചു .ജില്ലാ കളക്ടറും പോലീസ് അധികാരികളും പ്രശ്നം പരിഹരിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് മാണി സി.കാപ്പൻ ആവശ്യപ്പെട്ടു.
0 Comments