വ്യായാമം ചെയ്യുവാൻ പഴയ ആശുപത്രി കോമ്പൗണ്ട് ഒരുക്കി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് .

വ്യായാമം ചെയ്യുവാൻ പഴയ ആശുപത്രി കോമ്പൗണ്ട് ഒരുക്കി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് .

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പഴയ ആശുപത്രി കോമ്പൗണ്ട് ഇനി ഓപ്പൺജിംനേഷ്യമാവും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ചെങ്ങളം ഡിവിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്.പദ്ധതിയുടെ ഉദ്ഘാടനം ജോസ് .കെ മാണി  എം.പി..നിർവ്വഹിച്ചു. 

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് അധ്യക്ഷതവഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സിനി ജോയ് , സെൽവി  വിൽസൺ,ദീപ ശ്രീജേഷ്,ഷേർലി അന്ത്യാങ്കളം, ഖാദി ബോർഡംഗം സാജൻ തൊടുക , ടോമി കപ്പിലുമാക്കൽ.വി.പി.സുകുമാരൻ വളഞ്ഞു തോട്ട് , വിൽസൺ പതിപ്പള്ളിൽ, ഷാജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 412000 രൂപയാണ് അനുവദിച്ചിരുന്നത്













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments