യെസ് വാർത്താ ക്രൈം ബ്യൂറോ
പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് അരീക്കത്തറ ശശിധരൻ (68),കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് വയലേറ്റുപറമ്പിൽ ഷിബു (38), കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് വാഴക്കാലായിൽ മണിക്കുട്ടൻ (40), എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂന്നുപേരും പ്രായപൂർത്തിയാകാത്ത അതിജീവിതയെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് അധ്യാപകർ പെൺകുട്ടിയെ ചൈൽഡ് ലൈൻ വഴി കൗൺസിലിങ്ങിന് വിധേയമാക്കുകയും തുടർന്ന് പെൺകുട്ടി പീഡന വിവരം പുറത്തുപറയുകയുമായിരുന്നു.
മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷിബു,മണിക്കുട്ടൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് വൃദ്ധനായ ശശിധരൻ ഒളിവിൽ പോവുകയും, തുടർന്ന് ജില്ലാ പോലീസ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ തിരുവനന്തപുരത്തുനിന്ന് പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാര്‍ എ, സി.പി.ഓ മാരായ ശരത്ചന്ദ്രൻ, ജോൺസൺ എ. ജെ, ശ്രീജിത്ത് ബി, രഞ്ജിത്ത് എസ്. നായർ, രഞ്ജിത്ത് പി.റ്റി, റോബിൻ തോമസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments