യെസ് വാർത്താ ക്രൈം ബ്യൂറോ
ആർപ്പുക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ അഭിജിത്ത് കുമാർ (25) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി മാന്നാനം ഷാപ്പുപടി ഭാഗത്ത് വച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ പുറകെ സ്കൂട്ടറിൽ അടുത്തെത്തിയതിനു ശേഷം യുവതിയെ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു .
തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്.ഐ വിദ്യ വി, മാര്‍ട്ടിന്‍ അലക്സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇയാളെ കോടതിയിൽ ഹാജരാക്കി.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments