യെസ് വാർത്താ ക്രൈം ബ്യൂറോ
ഏറ്റുമാനൂർ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും,വളയും മോഷ്ടിച്ച കേസിൽ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കടലുണ്ടി പൂച്ചേരിക്കുന്നു ഭാഗത്തു് കാർത്തിക വീട്ടില്‍ ശിവദാസന്‍ (62)എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഓഗസ്റ്റിലാണ് തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയായ സ്ത്രീ ധരിച്ചിരുന്ന മാലയും, വളയും മോഷ്ടിക്കപ്പെട്ടത്.
തുടർന്ന് മോഷ്ടാവായ രാജേഷിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. രാജേഷിനെ പിടികൂടിയതറിഞ്ഞ് കൂട്ടുപ്രതിയായ ശിവദാസൻ ഒളിവിൽ പോവുകയായിരുന്നു. ശിവദാസനായിരുന്നു രാജേഷ് മോഷ്ടിക്കുന്ന സ്വർണം വിറ്റ് പണമാക്കി കൊടുത്തിരുന്നത്.
ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓ മാരായ പ്രവീൺപി.നായർ,സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments