കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് കയറി അപകടം. ദമ്പതികൾ മരിച്ചു. ചുവപ്പ് സിഗ്നൽ മറികടന്നെത്തിയ ആംബുലൻസ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷമാണ് ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് മേൽ പാഞ്ഞു കയറിയത്.
ഒടുവിൽ പൊലീസ് ഔട്ട്പോസ്റ്റിൽ ഇടിച്ച് മറിയുകയും ചെയ്തു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് കൊല്ലപ്പെട്ടത്. ബംഗ്ളൂരുവിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 3 മോട്ടോർ ബൈക്കുകളുടെ പിന്നിലിടിച്ച ശേഷമാണ് ആംബുലൻസ് നിന്നത്.
ഇതിലൊരു ബൈക്ക് കുറച്ച് മീറ്ററുകളോളം മുന്നോട്ട് വലിച്ച് കൊണ്ടുപോയി. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.




0 Comments