"നീയൊരു പുഴയായി തഴുകുമ്പോൾ ഞാൻ ....... "
ശ്രുതി മധുരമായി പാടി രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശാന്താറാം......
സുനിൽ പാലാ
ഇന്നലെ ഏഴാച്ചേരി ജി.വി .യു .പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ആയിരുന്നു ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഗാനാലാപനം.
കെ. കെ. ശാന്താറാം മികച്ച ഒരു ഗായകനാണെന്ന് അറിയാവുന്നത് സഹപാഠികൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം. അത്തരം സുഹൃത് സദസ്സുകളിൽ ഇദ്ദേഹം മുമ്പും പാടിയിട്ടുണ്ട്.
ഇതാദ്യമായാണ് പൊതുവേദിയിൽ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശാന്താറാം ഒരു സിനിമാഗാനം ആലപിക്കുന്നത്.
വീഡിയോ ഇവിടെ കാണാം 👇👇👇
വിദ്യാർഥികളും മറ്റ് വിശിഷ്ടാതിഥികളും അദ്ധ്യാപകരും മാതാ - പിതാക്കളും ഉൾപ്പെടെയുള്ള ആസ്വാദകർ പ്രസിഡന്റിന്റെ പാട്ടിനെ നിറഞ്ഞ കയ്യടിയോടെ ആണ് വരവേറ്റത്.
നന്നേ ചെറുപ്പകാലം മുതൽ സംഗീതത്തെ, പ്രത്യേകിച്ച് പഴയ കാല സിനിമാ ഗാനങ്ങളെ പ്രണയിക്കുന്ന ശാന്താറാമിന് പക്ഷേ അന്ന് ശാസ്ത്രീയമായി സംഗീതം പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല .



0 Comments