ടെംബിൾ പാർലമെൻ്റ് നവം 12 ന് എറണാകുളത്ത്: ഹിന്ദു ഐക്യവേദി

കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളുടെ മോചനത്തിനായി കർമ്മപദ്ധതികൾ ആവിഷ്കരിയ്ക്കാൻ ക്ഷേത്രപ്രവേശനവിളംമ്പര ദിനമായ നവം 12 ന് ടെമ്പിൾ പാർലമെൻ്റ് വിളിച്ചു ചേർക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്. ഇ. എസ്. ബിജു. പത്രസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം എളമക്കര ഭാസ്കരീയം കൺവൻഷൻ സെൻ്ററിലാണ് ഹിന്ദു പാർലമെൻ്റ് വിളിച്ചു ചേർക്കുന്നത്. സംസ്ഥാനത്തെ സന്യാസിവര്യന്മാർ, ധർമ്മ ഗുരുക്കന്മാർ, താന്ത്രികശ്രേഷ്ഠന്മാർ,അധ്യാത്മിക ആചാര്യന്മാർ, സപ്താഹ ആചാര്യന്മാർ,ആധ്യാത്മിക-ഭക്തജനസംഘടനാനേതാക്കൾ,ക്ഷേത്രസമിതികളുടെ ഭാരവാഹികൾ, പ്രമുഖ ഹൈന്ദവ നേതാക്കൾ എന്നിവരാണ് ടെമ്പിൾ പാർലമെൻ്റിൽ പങ്കെടുക്കുന്നതെന്ന് ഇ. എസ്. ബിജു പറഞ്ഞു.

 സംസ്ഥാനത്തെ ശബരിമലക്ഷേത്രംഅടക്കമുള്ള മഹാ ക്ഷേത്രങ്ങൾ ദേവസ്വംഭരണാധികാരികളായഅമ്പലക്കള്ളന്മാരുടേയ്യും,സ്വർണ്ണകൊള്ളക്കാരുടേയ്യും വിഹാരരംഗമായി മാറി. ഭക്തർ സമർപ്പിയ്ക്കുന്ന വഴിപാട് വസ്തുക്കൾ ക്ഷേത്ര ഭരണക്കാർതന്നെ കൊള്ളയടിയ്ക്കുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നു കഴിഞ്ഞു. വേലി തന്നെ വിളവു തിന്നുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്ന് നേതാക്കൾ ആരോപിച്ചു.കോടിക്കണക്കിന് രൂപയുടെ സ്വത്തു വകകൾ അന്യാധീനപ്പെട്ടിരിയ്ക്കുന്നു. കൃത്യമായവരവുചിലവു കണക്കുകൾപോലും ക്ഷേത്രങ്ങൾക്കോ ദേവസ്വം ബോർഡുകൾക്കോ ഇല്ല.മരാമത്ത് പണിയുടെ ടെൻഡറുകൾ, കരാർ ഉടമ്പടികൾ,സൈറ്റ് മഹസറുകൾ,ഇതൊന്നും തന്നെ കൃത്യമായി സൂക്ഷിച്ചിട്ടില്ല. പതിനായിരക്കണക്കിന് ഏക്കർ ഭൂമികൾ കഴിഞ്ഞ 75 വർഷങ്ങൾ കൊണ്ട് ദേവസ്വം ക്ഷേത്രങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. അന്യാധീനപ്പെട്ട ദേവസ്വം ഭൂമികൾ തിരിച്ചു പിടിയ്ക്കാൻ യാതൊരു നടപടിയും സ്വീകരിയ്ക്കുന്നില്ല എന്നു മാത്രമല്ല കൂടുതൽ ഭൂമികൾ നഷ്ടപ്പെടുത്താൻ വിവിധ കരാറുകളിൽ ഏർപ്പെടുകയ്യും ചെയ്യുന്നു.

 സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ അഴിമതിയുടേയ്യും, സ്വജനപക്ഷപാതത്തിൻ്റെയും, രാഷ്ട്രീയ പോരാട്ടത്തിൻ്റെയും ദുഷിച്ച വേദിയായി മാറി.  അവിശ്വാസികളും ക്ഷേത്ര വിരുദ്ധരുമായ രാഷ്ട്രീയക്കാർ ക്ഷേത്രഭരണം കൈയ്യട ക്കിക്കൊണ്ട് ക്ഷേത്ര ആചാരങ്ങളേയും വിശ്വാസങ്ങളേയ്യും ധ്വംസി യ്ക്കാൻ നേതൃത്വം നൽകുകയാണ്. ഭക്തജന സംഘടനകളെ പൂർണ്ണമായും ക്ഷേത്രങ്ങളിൽ നിന്നു പുറത്താക്കി ക്ഷേത്രങ്ങളെ സംപൂർണ്ണ പാർട്ടി ആധിപതൃത്തിൻ കീഴിലാക്കിയിരിയ്ക്കുകയാണ്.  ഹിന്ദുക്കൾക്ക് അവരുടെ ആരാധനാലയങ്ങൾ ഭരിയ്ക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. അത് സംരക്ഷിയ്ക്കുവാൻ വേണ്ടിയുള്ള കർമ്മപദ്ധതികൾക്ക് ടെമ്പിൾ പാർലമെൻ്റ് രൂപം നൽകും. 

ദേവസ്വം ക്ഷേത്രങ്ങളിലെ കൊള്ളകൾ കേന്ദ്ര ഏജൻസികൾ അന്വേഷിയ്ക്കുക. ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിയ്ക്കുക. അന്യാധീനപ്പെട്ട സ്വത്ത് ക്ഷേത്രങ്ങൾക്ക് തിരിച്ചു പിടിയ്ച്ചു നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഹിന്ദു പാർലമെൻ്റ് ഉന്നയിക്കും, ദേവസ്വം ഭരണത്തിലുള്ള സർക്കാർ വീഴ്ചകളും, കെടുകാര്യസ്ഥതയും, അഴിമതിയും തുറന്നുകാട്ടുന്ന കുറ്റപത്രംടെംബിൾ പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യും. ക്ഷേത്ര ഭരണം സർക്കാരിൽ നിന്ന് മോചിപ്പിക്കുവാനുള്ള കർമ പരിപാടികൾക്കും നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.  പത്ര സമ്മേളനത്തിൽ ,സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ :ടി,ഹരിലാൽ,അനിത ജനാർദ്ദനൻ,മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ, ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം എന്നിവർ സന്നിഹിതരായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments