പാലായിൽ പി.എസ്. പരമേശ്വരൻ നായർ, കെ.വി. കൈപ്പള്ളി അനുസ്മരണ സമ്മേളനവും അവാർഡ് ജേതാക്കളെ ആദരിക്കലും 14 - ന് ...... പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കും.




പാലായിൽ പി.എസ്. പരമേശ്വരൻ നായർ, കെ.വി. കൈപ്പള്ളി അനുസ്മരണ സമ്മേളനവും അവാർഡ് ജേതാക്കളെ ആദരിക്കലും 14 - ന് ......    പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കും.

കോട്ടയം ജില്ലയിലെ പ്രമുഖ സിപിഐ നേതാക്കളും, സംസ്ഥാനത്തെ പ്രമുഖ ട്രെഡ് യൂണിയൻ നേതാക്കളുമായിരുന്ന പി എസ് പരമേശ്വരൻ നായരുടെയും കെ വി കൈപ്പള്ളിയുടെയും അനുസ്മരണ സമ്മേളനം 14 ന് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ  10.30 ന് അഡ്വ തോമസ് വി റ്റി യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.   ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിക്കും.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ  അവാർഡ് നേതാക്കളെ ആദരിക്കും. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തും.



മദ്യവ്യവസായ തൊഴിലാളി ഫെഡറഷൻ സംസ്ഥാന പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, സിപിഐ കടുത്തുരുത്തി, പൂഞ്ഞാർ മണ്ഡലം സെക്രട്ടറിമാരായ പി ജി തൃഗുണസെൻ, അഡ്വ പി എസ് സുനിൽ, സിപിഐ ജില്ല കമ്മറ്റി അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ, അഡ്വ സണ്ണി ഡേവിഡ്, ഇ കെ മുജീബ്, കർഷക തൊഴിലാളി ഫെഡറഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, എ ഐ റ്റി യു സി പാലാ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ പയസ് രാമപുരം, പി എസ് ബാബു, ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി എൻ സുരേന്ദ്രൻ. പി എൻ ദാസപ്പൻ എന്നിവർ പ്രസംഗിക്കും. 

ഇതിനെ തുടർന്ന് പാലാ മണ്ഡലത്തിലെ ഇലക്ഷൻ ബൂത്ത്‌ ഭാരവാഹികളുടെ യോഗവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments