കരുത്തുറ്റ സിവിൽ സർവ്വീസ് നിലനിൽക്കുന്നത് കേരളത്തിൽ മാത്രം : അഡ്വ. വി.കെ.സന്തോഷ് കുമാർ



കരുത്തുറ്റ സിവിൽ സർവ്വീസ് നിലനിൽക്കുന്നത് കേരളത്തിൽ മാത്രം : അഡ്വ. വി.കെ.സന്തോഷ് കുമാർ

 രാജ്യത്ത് സിവിൽ സർവ്വീസിനെ പരിമിതപ്പെടുത്തുകയും പൊതു സേവനങ്ങളെ പുറംകരാർ കൊടുത്ത് സിവിൽ സർവീസിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ പറഞ്ഞു.
ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സിവിൽ സർവ്വീസിൽ പത്ത് ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്ഥിരം തൊഴിൽ എന്ന ആശയം തന്നെ മാറ്റി നിശ്ചിതകാല തൊഴിൽ എന്ന രീതിയിലേക്ക് മാറ്റുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.


അതേസമയം കേരളത്തിൽ സിവിൽ സർവ്വീസിനെ ശക്തിപ്പെടുത്തുന്ന ബദൽ നയങ്ങളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 48,000-ത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ഒരു ലക്ഷത്തിലധികം സ്ഥിരം നിയമനങ്ങൾ നടത്തുകയും ചെയ്തതിലൂടെ കേരളത്തിലെ സിവിൽ സർവ്വീസ് കൂടുതൽ കരുത്തുറ്റതാക്കാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഉറപ്പുവരുത്തേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും, അതിനെ കേരളത്തിലെ ജനങ്ങൾ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും അഡ്വ. വി.കെ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.ജോയിൻറ് കൗൺസിൽ മുൻ സംസ്ഥാന ചെയർമാൻ ആയിരുന്ന വേദഗിരി നാരായണൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഏ. ഡി. അജീഷ് അധ്യക്ഷത വഹിച്ചു.   
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ഗോപകുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി. എൻ. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ പി. ഡി. മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടുകളിൻമേൽ ചർച്ചയും മറുപടിയും നടന്നു.



 സ്വാഗതസംഘം ചെയർമാൻ ഷാജകുമാർ പി. കെ., ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരിദാസ് ഇരവങ്കര, എസ്. പി. സുമോദ് , എ.ഐ.ടി.യു.സി പാലാ മണ്ഡലം സെക്രട്ടറി അഡ്വ. പി. ആർ. തങ്കച്ചൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം. ജെ. ബെന്നിമോൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി. സി. ജയന്തിമോൾ രക്തസാക്ഷിപ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി എ. എം.അഷറഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. കെ. രതീഷ് കുമാർ ക്രഡൻഷ്യൽ റിപ്പോർട്ടും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീലേഖ കെ. വി. പ്രമേയങ്ങളും, എൻ. പി. ജനിമോൻ നന്ദി പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ ആർ പ്രദീപ് കുമാർ സ്വാഗതവും ജോയിന്റ് കൗൺസിൽ മീനച്ചിൽ മേഖല ട്രഷറർ സിന്ധു കെ. എൻ. കൃതജ്ഞതയും അർപ്പിച്ചു.

സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറായി പി.ഡി മനോജിനേയും, ജില്ലാ സെക്രട്ടറിയായി ഏ.ഡി അജീഷിനെയും , ട്രഷററായി എം ഡി ബിജുവിനേയും വൈസ് പ്രസിഡൻ്റുമാരായി വി.സി . ജയന്തി മോൾ, എ. എം. അഷ്റഫ് , ഇ. എ നീയാസ് എന്നിവരേയും ജോയിൻ്റ് സെക്രട്ടറി മാരായി എൻ .കെ.രതീഷ് കുമാർ , ആർ. പ്രദീപ് കുമാർ , കെ.വി . ശ്രീലേഖ എന്നിവരേയും വനിതാ കമ്മറ്റി പ്രസിഡൻ്റായി ഷീല ഇബ്രാഹിമിനേയും സെക്രട്ടറിയായി ഏലിയാമ്മ ജോസഫിനേയും തിരഞ്ഞെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments