2030-ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും -അഗസ്റ്റിന്‍ പീറ്റര്‍






2030-ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുമെന്ന്  ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ ഉണ്ടായിരുന്ന മുന്‍ ഫോറിന്‍ ട്രേഡ്  ഡയറക്ടറും പ്രമുഖ സാമ്പത്തിക  വിദഗ്ധനുമായ അഗസ്റ്റിന്‍ പീറ്റര്‍ പറഞ്ഞു.

പാലാ സഫലം 55 പ്ലസ്സില്‍ നടന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും 1961 മുതല്‍ ഏതാണ്ട് ഒരേ സാമ്പത്തിക സ്ഥിതിയിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ 22 വര്‍ഷത്തെ പത്ത് ശതമാനത്തിലധികം വളര്‍ച്ചയോടെ ചൈന ഇപ്പൊള്‍ ഇന്ത്യയുടെ 5.4 ഇരട്ടി സാമ്പത്തിക ശേഷിയുള്ള രാജ്യമായിരിക്കുകയാണ്.





ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2200 ല്‍ അധികം ഡോളര്‍ മാത്രമായിരിക്കുമ്പോള്‍ ചൈനയുടെത് 12500 ല്‍ അധികം ഡോളറാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. ചൈനയാകട്ടെ 58-ാം സ്ഥാനത്തും.




ഇന്ത്യക്ക് ഒരു വികസിത രാജ്യമാകാന്‍ വളരെയധികം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയില്‍ ഊന്നിയ വികസനത്തിന് മാത്രമേ നമ്മേ ആ നിലയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അഗസ്റ്റിന്‍ പീറ്റര്‍ പറഞ്ഞു. പ്രൊഫ. മാത്യു പവ്വത്ത്, വി.എം. അബ്ദുള്ള ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments