സ്വന്തം ലേഖകന്‍
പാലാ നഗരസഭയ്ക്ക് ഔദ്യോഗിക സ്വഭാവമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്; ''പി.എം.സി. മുനിസിപ്പല്‍ സൗഹൃദം''. 2015 ല്‍ ആരംഭിച്ച ഈ വാട്‌സാപ്പ് കൂട്ടായ്മ 2019 മുതല്‍ ഏറെ സജീവമാണ്. മുനിസിപ്പല്‍ ജീവനക്കാരും കൗണ്‍സിലര്‍മാരും മുന്‍കൗണ്‍സിലര്‍മാരും മുന്‍ജീവനക്കാരുമൊക്കെ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നഗരസഭയുടെ അധീനതയിലുള്ള സ്‌കൂള്‍ അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി പാലാ നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ ആളുകള്‍ അടങ്ങുന്നുണ്ട്.
അടുത്തകാലത്തായി വിവാദമുയര്‍ത്തിയ കൊച്ചിടപ്പാടി-കവീക്കുന്ന് റോഡിന്റെ പേരില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ ഗ്രൂപ്പില്‍ തമ്മില്‍തല്ല് തുടങ്ങിയത് മൂര്‍ച്ഛിച്ചതോടെയാണ് ഗ്രൂപ്പ് പിരിച്ചുവിടണമെന്ന് അഡ്മിന്‍മാരില്‍ ചിലര്‍തന്നെ ആവശ്യപ്പെട്ടത്. മുനിസിപ്പല്‍ ചെയര്‍മാനും പ്രധാന കൗണ്‍സിലര്‍മാരും ചില മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് അഡ്മിന്‍ പാനല്‍.
എന്നാല്‍ തമ്മില്‍തല്ല് മൂത്തതോടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള അഡ്മിന്‍മാര്‍ പിന്‍വലിയുകയായിരുന്നു. നിലവില്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ അഡ്മിനായിട്ടുള്ളൂ. ഭരണ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം ലഭിച്ചതിനാലാണത്രേ ഗ്രൂപ്പ് പിരിച്ചുവിടാന്‍ അഡ്മിനായ ഏക ഉദ്യോഗസ്ഥനും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ എല്ലാ മെമ്പര്‍മാരും ഈ തിങ്കളാഴ്ചയ്ക്ക് മുമ്പായി (10.10.22) ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോകണമെന്ന ഇദ്ദേഹത്തിന്റെ കുറിപ്പ് ഗ്രൂപ്പില്‍ വന്നുകഴിഞ്ഞു.
നഗരസഭ ചെയര്‍മാന്റെ ആത്മാര്‍ത്ഥമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന രീതിയിലുള്ള ചില സംഭാഷണങ്ങളും അസ്വാരസ്യങ്ങളും ചര്‍ച്ചകളുമൊക്കെ ഗ്രൂപ്പില്‍ നടക്കുന്നുവെന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് പകരം വ്യക്തിഹത്യ, കുറ്റപ്പെടുത്തല്‍ എന്നിവയ്ക്കായി ഗ്രൂപ്പിനെ ഉപയോഗിക്കുന്നതില്‍ ഖേദമുണ്ടെന്നും അഡ്മിന്‍ പറയുന്നു.
240-ഓളം അംഗങ്ങള്‍ അടുത്തകാലം വരെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും മാസം മുമ്പ് ചിലര്‍ കൂട്ടത്തോടെ ഗ്രൂപ്പ് വിട്ടുപോയി. നിലവില്‍ 186 അംഗങ്ങളാണുള്ളത്. പാലാ നഗരസഭയുടെ നയങ്ങളും സേവനങ്ങളും പ്രവര്‍ത്തനങ്ങളും വളരെ സുതാര്യമായി ബന്ധപ്പെട്ടവരിലേക്ക് വളരെ പെട്ടെന്ന് എത്തിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശമെന്നും അഡ്മിന്‍ പറയുന്നു.
ഇതൊരു നല്ല ഗ്രൂപ്പ് പിരിച്ചുവിടേണ്ടതില്ല - രവി പാലാ
മുന്‍ നഗരസഭ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഈ ഗ്രൂപ്പ് നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും മികവിന്റെയും നേര്‍കാഴ്ച ആയിരുന്നുവെന്നും അതിനാല്‍തന്നെ ഈ ഗ്രൂപ്പ് പിരിച്ചുവിടേണ്ട കാര്യമില്ലെന്നും മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ രവി പാലാ പറയുന്നു. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഗ്രൂപ്പില്‍ ഉണ്ടാകണം. പക്ഷേ അതൊരിക്കലും അനാവശ്യ സംഭാഷണങ്ങളിലേക്കോ വ്യക്തിഹത്യയിലേക്കോ നീങ്ങാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments