എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയനിലെ 753-ാം നമ്പര്‍ പാലാ ടൗണ്‍ ശാഖായോഗത്തിലെ ശ്രീലളിതാംബിക സ്വാശ്രയസംഘത്തിന്റെ 18-ാമത് വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ശാഖാപ്രസിഡന്റ് പി.ജി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം മുഖ്യാതിഥിയായി പങ്കെടുത്തു.
ശാഖാ സെക്രട്ടറി ബിന്ദു സജികുമാര്‍ മുഖ്യ പ്രഭാഷണവും സംഘം കണ്‍വിനര്‍ കെ.ആര്‍. സൂരജ് സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം സംഘത്തിന്റെ ലാഭവിഹിത വിതരണം നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിജു വരിക്കാനി, ടോണി തോട്ടം, എസ്.എന്‍.ഡി.പി. തെക്കേക്കര ശാഖാ സെക്രട്ടറി ഷിബു കല്ലറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments