മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക... രാമപുരത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു



ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രാമപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. 
 
പഞ്ചായത്തിലെ തോടുകളുടെ സമീപത്ത് മാലിന്യം തള്ളുന്ന സംഭവങ്ങളെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.


ക്യാമറകളുടെ സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


തോടുകളും പരിസര പ്രദേശങ്ങളും ശുചിയായി നിലനിര്‍ത്താനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ഈ നടപടി സഹായകരമാകും. കൂടാതെ പൊതുഇടങ്ങളിലെ നിയമലംഘനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനും നിരീക്ഷണ ക്യാമറകള്‍ സഹായകരമാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്തറാം പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments