വീട്ടിൽ കുളിച്ചു കൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നത കണ്ടു ആസ്വദിച്ച യുവാവിന് 2 വർഷം കഠിന തടവും 10,000 രൂപ പിഴയും .....കുറവിലങ്ങാട് സ്വദേശിയായ 35 കാരനാണ് പ്രതി
വീട്ടിൽ കുളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നത കണ്ടാസ്വാദിച്ച പ്രതി കുറവിലങ്ങാട് വില്ലേജ് ചിറക്കൽ ഭാഗത്തു കുറവിലങ്ങാട് P. O, യിൽ ചിറയ്ക്കൽ C. S. ശ്രീഹരി (35) എന്നയാളെ 2 വർഷം തടവിനും, 10,000രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്
റോഷൻ തോമസ് വിധിച്ചു .പ്രതി പിഴ അടച്ചാൽ 7500 അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട് .
ഭാരതീയ ന്യായ സംഹിതയിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാര മാണ് ശിക്ഷ വിധിച്ചത്.
30/10/25 നാണു കേസിന് ആസ്പദമായ സംഭവം നടന്നത് കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ SI ആയിരുന്ന ശരണ്യ. S. ദേവൻ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപ്പത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 18 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി -
70 12 23 03 34




0 Comments