ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു.
മലയാറ്റൂരില്‍ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്‍, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
സംഘത്തില്‍ അഖില്‍ എന്നയാള്‍ കൂടിയുണ്ടായിരുന്നു. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോള്‍ അഖിലിന് ഫോണ്‍ ചെയ്യാനായി വാഹനം നിര്‍ത്തി. ഫോണ്‍ കട്ട് ചെയ്ത് അഖില്‍ കയറുന്നതിന് തൊട്ട് മുന്‍പ് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഉടന്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരും ശ്വാസം മുട്ടി മരിച്ചു.പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍ മരിച്ച രണ്ട് പേരും. നക്ഷത്ര തടാകം കാണുന്നതിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
0 Comments