കോവിഡ് ജാഗ്രത; വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം; അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകം




ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. 

ഇതിനായി എയര്‍ സുവിധ പോര്‍ട്ടല്‍ നടപ്പാക്കും.ഇന്ത്യയിലെത്തിയ ശേഷം പോസിറ്റീവായാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പരിശോധനയില്‍ നെഗറ്റീവ് കാണിക്കുന്ന ലക്ഷണങ്ങള്‍ ഉള്ളവരേയും ഹോം ക്വാറന്റൈനിലേക്ക് മാറ്റും. 

ഈ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയില്‍ കരുതണം.ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലടക്കം വിവിധ യോഗങ്ങള്‍ ഉന്നത തലങ്ങളില്‍ നടന്നു. ഇതിന് ശേഷം ഉത്സവ സീസണ്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം. 

 




 

രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കില്‍ കോവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശത്തിലുണ്ട്. 

 


 

പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്. 

 


 

 

 

 

"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34



Post a Comment

0 Comments