മനുഷ്യർക്ക് സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്തു കൊണ്ട് മനുഷ്യ പുത്രനായി ഭൂമിയിൽ പിറന്ന യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവ് ബിജെപി കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഘോഷിച്ചു.
മീനച്ചിൽ കർത്ത കുടുംബം കാരണവർ വീര ദാമോദര സിംഹർ ജി.എസ്.ഗോപിനാഥൻ കർത്ത ഭദ്രദീപം തെളിയിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.
എം.ജി. സർവ്വകലാശാല മുൻ വി.സി. ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ളാലം പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാണവും ക്രിസ്മസ് സന്ദേശവും നൽകി.
അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി, അഡ്വ.നോബിൾമാത്യു,
ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. ജിജോ വെണ്ണായിപ്പള്ളിൽ, പ്രൊഫ.
ബി.വിജയകുമാർ, എൻ.കെ.ശശികുമാർ, ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത് ജോർജ്, പാലാ മണ്ഡലം പ്രസിഡന്റ് റോജൻ ജോർജ്ജ്, മൈക്കിൾ ജോർജ്ജ് ഓടയ്ക്കൽ, തോമസ് കുട്ടി പവ്വത്തിൽ എന്നിവർ സംസാരിച്ചു.
മികച്ച പുൽക്കൂടിനും കരോൾ ഗാനത്തിനും സമ്മാനം നൽകി.
0 Comments