കരൂര്‍ ഫാക്ടറിയിലെ തൊഴിലാളികളെ ജപ്തി ഭീഷണിയില്‍ നിന്നും രക്ഷിക്കണം - കെ.ടി.യു സി. എം.





കരൂര്‍ ഫാക്ടറി നിര്‍ത്തലാക്കിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. ആയതിനാല്‍ പിരിഞ്ഞുപോയ തൊഴിലാളികളുടെ ഒരു ആനുകൂല്യങ്ങളും മാനേജ്മെന്റ് നല്‍കിയിട്ടില്ല

ഓരോ തൊഴിലാളിക്കും മാനേജ്മെന്റ് ഭീമമായ തുക തല്‍കുവാനുണ്ട്.  ഈ തുക കണ്ട് മീനച്ചില്‍ എംപ്ലോയീസ് സൊസൈറ്റിയില്‍ നിന്നും ഓരോ തൊഴിലാളിയും വായ്പ്പയെടുത്തിട്ടുണ്ട്. എന്നാല്‍ പ്രസ്തുത തുക അടക്കാത്തതിനാല്‍ തൊഴിലാളികള്‍ ജപ്തി ഭീഷണിയിലാണ്. 






ആയതിനാല്‍ തൊഴിലാളികള്‍ക്ക് കിട്ടുവാനുളള ആനുകൂല്യങ്ങള്‍ എത്രയും വേഗം മാനേജ്മെന്റ് നല്‍കി തൊഴിലാളികളെ ജപ്തി ഭീഷണിയില്‍ നിന്നും  രക്ഷിക്കുകണമെന്നും, അല്ലാത്തപക്ഷം കരൂര്‍ ഫാക്ടറിയുടെ ഹെഡ് ഓഫീസ് പടിക്കലും, എംപ്ലോയീസ് സൊസൈറ്റിയുടെ മുന്‍പിലും തൊഴിലാളികള്‍ അനിശ്ചിതകാല ധര്‍ണ്ണയും പിക്കറ്റിങ്ങും നടത്തുവാന്‍ തീരുമാനിച്ചതായി കരൂര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി (എം)) അറിയിച്ചു.



ആലോചന യോഗത്തില്‍  യൂണിയന്‍ പ്രസിഡന്റ് ജോസ്കുട്ടി പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ഷാജു ചക്കാലയില്‍, ജോസ് പരമല, റോയ് മാത്യു, ടി.ഡി. ഷാജി, ടി.വി. ബേബി, ജോണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

 

 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments