കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്പതികള്‍ പരസ്പരം കുത്തി മരിച്ചു.


കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്പതികള്‍ പരസ്പരം കുത്തി മരിച്ചു. 

സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള   താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്‌. അവധി കഴിഞ്ഞ് ആഴ്ചകള്‍ക്ക് മുമ്പാണ് കുട്ടികളെ നാട്ടിലാക്കി ഇരുവരും നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. 
 സൂരജ് കണ്ണൂര്‍ സ്വദേശിയും ബിന്‍സി എറണാകുളം വാഴക്കുളം സ്വദേശിനിയുമാണ്‌. സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണെന്നാണ് വിവരം. ഇരുവരും അടുത്ത മാസം ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.  പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments