പ്രവിത്താനം-കൊടുമ്പിടി പിഡബ്ലിയുഡി റോഡില്‍ കഴിഞ്ഞ ദിവസം നടത്തിയ ടാറിങ്ങില്‍ വന്‍അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ഉള്ളനാട് വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച് എന്നീ വാര്‍ഡില്‍ കൂടി കടന്നുപോകുന്ന പ്രവിത്താനം -കൊടുമ്പിടി റോഡുപണി അഴിമതിയുടെ വന്‍ കൂമ്പാരം ആണെന്ന് ക്ലബ്ബ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മാര്‍ട്ടിന്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോണി കവിയില്‍, കമ്മറ്റി അംഗങ്ങളായ സജി വര്‍ക്കി, സുനിഷ് പി.എസ്, ജിജോ ആളുങ്കല്‍, ജിനോ ടോമി, ടോണി ജോസ്, ജോമറ്റ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
റോഡുകളിലെ അശാസ്ത്രീയത നീക്കി സുഗമമായി സഞ്ചാരയോഗ്യമക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ക്ലബ്ബ് അധികാരികള്‍ പറഞ്ഞു.
0 Comments