ശാന്തിയുടേയും സമാധാനത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശം ഉദ്‌ഘോഷിച്ചു കൊണ്ട് കരോൾ ഗാനങ്ങൾ പാടിയാണ് വലവൂർ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിനെ വരവേറ്റത്..
സാന്താക്ലോസിന്റേയും പരിശുദ്ധ കന്യാമറിയത്തിന്റേയും, പരിശുദ്ധ ഔസേപ്പ് പിതാവിന്റേയും വേഷങ്ങളണിഞ്ഞ വിദ്യർത്ഥികൾ കരോൾ ഘോഷയാത്രയ്ക്ക് മിഴിവേകി.
മനോഹരമായി തയ്യാറാക്കിയ ക്രിസ്മസ് ട്രീയ്ക്കും പുൽക്കൂടിനും മുന്നിൽ കരോൾ ഗാനങ്ങൾക്കൊപ്പം ക്രിസ്മസ് പാപ്പയും കുട്ടികളും പാടുകയും നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്തു.
തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.
അതിന് ശേഷം മധുരപലഹാരങ്ങളും കേക്കും വിതരണം ചെയ്തു. അധ്യാപികമാരായ പ്രിയ സെലിൻ തോമസ്, റോഷ്നി മോൾ ഫിലിപ്പ്, ഷാനി മാത്യു, ഷീബ സെബാസ്റ്റ്യൻ, അംബിക കെ , ജോൽസിനി കെ , അഷിത വി , ഗായത്രി കൃഷ്ണൻ ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments