സുനില്‍ പാലാ
അല്പം മുമ്പ് പാലാ നഗരസഭയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം മനോഹരമായി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര കേക്ക് മുറിച്ചു.
സഹകൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ചെയര്‍മാന്‍ തന്നെ കേക്ക് വിതരണം ചെയ്തു.
വീഡിയോ ഇവിടെ കാണാം. 👇👇👇
തുടര്‍ന്ന് ക്രിസ്തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കലായിരുന്നു. ചെയര്‍മാന്റെ ക്രിസ്തുമസ് ഫ്രണ്ട് ആയി സെലീനാമ്മ തങ്കച്ചന്‍ എന്ന ജീവനക്കാരിയെയാണ് തെരഞ്ഞെടുത്തത്.
തുടര്‍ന്ന് എല്ലാവരുടെയും ക്രിസ്തുമസ് സുഹൃത്തുകള്‍ തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറി. ജീവനക്കാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് ആലപിച്ച ക്രിസ്തുമസ് ഗാനം മനോഹരമായി.
വീഡിയോ ഇവിടെ കാണാം.👇👇👇
പരിപാടികള്‍ക്ക് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, സീനിയര്‍ ക്ലര്‍ക്ക് ബിജോയ് മണര്‍കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments