ഏറ്റുമാനൂർ പേരൂരിൽ അമ്മ പെൺകുഞ്ഞുങ്ങളെയും കൊണ്ട് ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ജിസ്‌മോളുടെ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവിനെയും കസ്റ്റഡിയിൽ എടുത്തു ഏറ്റുമാനൂർ പോലീസ്. ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിർണായക തെളിവു പോലീസ് കണ്ടെത്തിയതായി സൂചന ഉണ്ട്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഇതു കണ്ടെടുത്തത് എന്നാണു ലഭിക്കുന്ന വിവരം. ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തി.
ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കും.ജിസ്‌മോൾക്കും മക്കൾക്കും നീതി ലഭിക്കണമെന്ന ആവശ്യവുമായി ജിസ്‌മോളുടെ കുടുംബം കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ഇന്നലെ മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും പരാതി നൽകിയിരുന്നു.ഏപ്രിൽ 15ന് ആണു അഭിഭാഷകയായ ജിസ്‌മോൾ ഒന്നും നാലും വയസുള്ള പെൺമക്കളുമായി ആറ്റിൽച്ചാടി ജീവനൊടുക്കിയത്.രാവിലെ കുഞ്ഞുങ്ങളുമായി വീട്ടിൽവെച്ച് ആത്മഹത്യ ചെയ്യാൻ ജിസ്‌മോൾ ശ്രമം നടത്തിയിരുന്നു.കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. മക്കളായ നോഹ, നോറ എന്നിവർക്കു വിഷവും നൽകിയിരുന്നു. കൈ ഞരമ്പ് മുറിച്ചു, തുടർച്ചയായി ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു ജിസ്‌മോൾ കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടാൻ തീരുമാനിച്ചത്.പുഴയിലേക്കു ചാടിയ ഉടൻ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു.
പിന്നാലെ ജിസ്‌മോളുടെ കുടുംബം ഭർത്താവിനും വീട്ടുകാർക്കുമെതിരെ രംഗത്തു വരുകയായിരുന്നു. മകളുടെയും നിറത്തെച്ചൊല്ലി ഭർതൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു.മറ്റു കുടുംബാഗങ്ങളിൽ നിന്നും സാമാന അനുഭവമാണു ജിസ്‌മോൾ നേരിട്ടിരുന്നത്. സ്ത്രീധനത്തിന്റെ പേരിലും ജിസ്‌മോൾ പീഡനം നേരിട്ടിരുന്നു. ഭർത്താവ് ജിമ്മി മർദിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചിരുന്നു.
0 Comments