കേരള സർക്കാർ ബഡ്ജറ്റിൽ കുമരകത്ത് ഹെലിപ്പാഡിനായി
05 കോടി രൂപ അനുവദിച്ചു
വി.വി.ഐ.പി ഹെലികോപ്റ്ററുകളടക്കം ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് ഹെലിപ്പാഡ് നിർമിക്കാൻ 5 കോടിരൂപ ബജറ്റിൽ അനുവദിച്ചു. രാഷ്ട്ര തലവൻമാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറ്റവും ഗുണകരമാവുന്ന തീരുമാനമാണിത്.
24 വർഷം മുമ്പ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സന്ദർശനത്തിലൂടെയാണ് കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. ശേഷം ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാൾസ് രാജകുമാരൻ, മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടിൽ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായൽസൗന്ദര്യം കണ്ടറിഞ്ഞവരാണ്. ഏറ്റവും അവസാനം കഴിഞ്ഞ വർഷം ബഹുമാന്യ രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കുമരകം സന്ദർശിച്ചു.
ജി 20 ഉച്ചകോടിക്ക് വേദിയായത് കുമരകത്തിന്റെ പെരുമ രാജ്യാന്തര ടൂറിസ മേഖലയിൽ തന്നെ വേറിട്ട മേൽവിലാസം ഉണ്ടാക്കുന്നതിന് സഹായകരമായി. പ്രധാനവ്യക്തികൾക്ക് കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപ്പാഡ് വരുന്നതോടെ രാജ്യാന്തര ടൂറിസം രംഗത്തും മറ്റു മേഖലകളിലും വലിയ അവസരങ്ങളാണ് കുമരകത്തെ കാത്തിരിക്കുന്നത്...





0 Comments