പ്രവിത്താനം കെ.ടി.യു.സി (എം) ഓട്ടോ തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രവിത്താനം മാണിച്ചന്‍ കണ്ണംകുളം( വര്‍ഗ്ഗീസ്) ഭാര്യ സോഫി, മകന്‍ സോജന്‍ എന്നിവരെ ഇന്നലെ വൈകിട്ട് സാമൂഹ്യ വിരുദ്ധര്‍ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ചു.
ഇതിനുശേഷം പ്രതികള്‍ അയല്‍വാസിയായ ബിനോയിയെയും വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ഗ്ഗീസും ഭാര്യയും മകനും പ്രവിത്താനം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനോയി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്.
സംഭവത്തില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ കെ.ടി.യു.സി (എം ഭരണങ്ങാനം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതിഷേധയോഗത്തില്‍ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്കുട്ടി പൂവേലില്‍, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ കവിയില്‍, ജിമ്മിച്ചന്‍ ചന്ദ്രന്‍ കുന്നേല്‍, സുധീഷ് കെ.എ, ബൈജു ജോസഫ് , ഷാജി കിഴക്കേക്കര , ജോബി ജോസഫ്, സ്റ്റീഫന്‍ , ബൈജു കൊല്ലംപറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ പാലാ പോലീസ് കേസെടുത്തു.
0 Comments