മണിപ്പൂര്‍ സംഭവങ്ങള്‍ രാജ്യത്തിന് അപമാനം: ജയ്ക് സി. തോമസ്




 

'എരിയുന്ന മണിപ്പൂര്‍, തകരുന്ന നിയമവാഴ്ച' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പാലാ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. 

തന്റെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ കണ്ട ദാരുണങ്ങളായ ദൃശ്യങ്ങള്‍ ഭീതിജനകങ്ങളാണെന്ന് ജെയ്ക് പറഞ്ഞു. 



കേന്ദ്ര ഭരണാധികാരികള്‍ നടപ്പിലാക്കുന്ന ബോധപൂര്‍വ്വമുള്ള ഒരു അജണ്ടയുടെ ഭാഗമാണിത്. കേരളവും വളരെ കരുതലോടെ ഈ പ്രശ്‌നത്തെ കാണേണ്ടതുണ്ട്. സംഘശക്തികള്‍ മണിപ്പൂരിലും കേരളത്തിലും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് സമാനതകള്‍ ഉണ്ട്.



യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.വി. സോമിച്ചന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കകണ്ടം, അഡ്വ. വി.ജി. വേണുഗോപാല്‍ അഡ്വ. കെ. രവികുമാര്‍, അഡ്വ. സത്യരത്‌നകുമാര്‍, അഡ്വ .എസ്. അഭിജിത്ത്, അഡ്വ. ആശാ രവി എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments