കോണ്‍ഗ്രസ് പാലായില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.





പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.



 


കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ടോമി കല്ലാനി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 



ഏ.കെ. ചന്ദ്രമോഹന്‍, പ്രൊഫ. സതീശ് ചൊള്ളാനി, രാജന്‍ കൊല്ലംപറമ്പില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ഷോജി ഗോപി, മണ്ഡലം പ്രസിഡന്റുമാരായ പയസ് മാണി, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, രാജു കൊക്കോപ്പുഴ, പ്രിന്‍സ് വി.സി, ബിജോയി എബ്രാഹം, നിര്‍മ്മല മോഹന്‍, പ്രസാദ് കൊണ്ടുപ്പറമ്പില്‍, ബിബിന്‍ രാജ്, റോബി ഊടുപുഴ, വക്കച്ചന്‍ മേനാംപറമ്പില്‍, തോമസുകുട്ടി മുകാല, ജോര്‍ജ് ചേന്നാട്ട്, ഷാജി ഇടേട്ട്, ഗോപിനാഥന്‍ നായര്‍, മനോജ് വള്ളിച്ചിറ, മോഹന്‍ കുമാര്‍, കിരണ്‍ മാത്യു, തോമാച്ചന്‍ പുളിന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments