സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഇനി ഡിജോ കാപ്പൻ സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ
അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പനോടുള്ള ആദരസൂചകമായി അദ്ദേഹം 38 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ്റെ പേര് ഡിജോ കാപ്പൻ സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന് പുനർനാമകരണം ചെയ്തതായി സംഘാടക സമിതി ഭാരവാഹി ജെയിംസ് വടക്കൻ അറിയിച്ചു.പൊതുജന താത്പര്യമുള്ള കാര്യങ്ങളിൽ സംഘടന സജീവമായി ഇടപെട്ടുകൊണ്ട് ഡിജോ കാപ്പൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


0 Comments