കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ഹോസ്പിറ്റലിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും - ജോസിന്‍ ബിനോ.... രോഗി സൗഹൃദ ആശ്രൂപത്രിക്കായി ഈ വര്‍ഷം നടപ്പാക്കുന്നത് 2 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍




മീനച്ചില്‍ താലൂക്കിലെയും സമീപ മേഖലകളിലേയും  ആയിരകണക്കിന് രോഗികള്‍ ദിനംപ്രതി എത്തിച്ചേരുന്ന കെ.എം മാണി സ്മാരക ഗവ: ജനറല്‍ ആശ്രുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആശുപത്രിയും പരിസരവും മോടിപിടിപ്പിക്കുന്നതിനുമായി 2 കോടി രൂപയുടെ വികസന നവീകരണ പദ്ധതികള്‍ നടപ്പാക്കുമെന്ന് ആശുപത്രി മനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ അറിയിച്ചു.


ഈ പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞതായും ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ആശുപത്രിയുടെ ഭാവി വികസനം മുന്നില്‍ കണ്ട് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാനും തയ്യാറാക്കും. ഇതിനായി ഒരു കമ്മറ്റി രൂപികരിച്ചു കഴിഞ്ഞു. ഒ.പി വിഭാഗത്തില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവിടെ ഒ.പി രജിസ്‌ട്രേഷന് ടോക്കണ്‍ സമ്പ്രദായം നടപ്പാക്കും. കൂടുതല്‍ ഇരിപ്പിട സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

ഇ-ഹെല്‍ത്ത് പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.ആ ശ്രുപത്രിയിലേക്കുള്ള റോഡിന്റെ വികസനത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും.നിലവിലുള്ള റോഡിന്റെ വീതി കുറവ് പരിഹരിക്കുന്നതിനായി  ഓടയ്ക്ക് സ്ലാബ് ഇട്ട് വീതി വര്‍ധിപ്പിക്കും. അതിനായി 10 ലക്ഷം രൂപ നഗരസഭ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ അരംഭിച്ചിട്ടുണ്ട്. ആശ്രുപതിയും നഗരസഭയും തമ്മിലുള്ള പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നഗരസഭയില്‍ നിന്ന് ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍റെ ചുമതലപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 





രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒ.പി, ഐ.പി വിഭാഗങ്ങളിലായി കൂടുതല്‍ ഇരിപ്പിട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പാര്‍ക്കിംഗ് ഗ്രൗണ്ട് നവീകരിക്കും. സ്ഥലം മാറ്റപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം നിയമനത്തിനായി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടന്‍ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കും. ഈ പദ്ധതിക്കായി ഒരു കോടിയില്‍പരം രൂപ ചിലവഴിക്കും.

മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. ഇതിനായി പുതിയ പ്രൊജക്ട് തയ്യാറാക്കും. ആവശ്യമായ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.ഇത് സംബന്ധിച്ച്  ബന്ധപ്പെട്ടവരുമായി അവലോകന യോഗം  നടന്നു.  വിവിധ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും കൂടുതല്‍ ചികിത്സാ വിഭാഗങ്ങള്‍ക്കും രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ക്കുമായി ശ്രമിച്ചു വരുന്നതായും അവര്‍ പറഞ്ഞു. നെഫ്രോളജി വിഭാഗം ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ക്ക് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് ടെക്‌നീഷ്യന്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇതനുസരിച്ച് മൂന്ന് ഷിഫ്ട് ആരംഭിക്കും. ആശുപത്രി ലാബ് കൂടുതല്‍ മെച്ചപ്പെടുത്തും 24 മണിക്കൂര്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാക്കും. ലാബ് ടെക്‌നീഷന്‍മാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. കാഷ്വാലിറ്റിയില്‍ എത്തുന്ന രോഗികള്‍ക്ക് സൗകര്യപ്രദമായ വിധം രക്തസാമ്പിളുകള്‍ അവിടെ വച്ചുതന്നെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. 



ആശുപത്രിയില്‍ നടന്ന അവലോകനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിജി ജോജോ, ബിന്ദു മനു, ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പി.എം ജോസഫ്, ജയ്‌സണ്‍ മാന്തോട്ടം, ഷാര്‍ളി മാത്യു, പി.കെ. ഷാജകുമാര്‍, ബിജു പാലുപ്പടവന്‍,  മുനിസിപ്പല്‍ എഞ്ചിനിയര്‍ സിയാദ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, ആര്‍.എം.ഒ ഡോ. എം. അരുണ്‍, ഡോ. രേഷ്മ സുരേഷ്, ഡോ. എല്‍.ആര്‍. പ്രശാന്ത്, നഴ്‌സിംഗ് സൂപ്രണ്ട് മേരി, പി.ആര്‍.ഒ. ഷെമി, വിവിധ വകുപ്പ് അധികൃതര്‍ എന്നിവരും പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments