കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ബുധനാഴ്ച



ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കും.

ഭരണങ്ങാനം, കടനാട്, കരൂര്‍, മീനച്ചില്‍ എന്നീ നാലു പഞ്ചായത്തുകളിലായാണ് സംരംഭങ്ങള്‍. പതിനാറ് വ്യക്തിഗത സംരംഭങ്ങളും ഒന്‍പത് ഗ്രൂപ്പ് സംരംഭങ്ങള്‍ക്കുമാണ് സഹായധനം നല്‍കുന്നത്.


ഒന്നാംഘട്ടത്തില്‍ നാല് ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ ആറ് ലക്ഷം രൂപയുമാണ് നല്‍കുന്നത്. ബുധന്‍ രാവിലെ 10.30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. 

 



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി, ജിജി തമ്പി, മഞ്ജു ബിജു, ലിസി സണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്തില്‍ നിന്നും ആദ്യമായാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments