കൊണ്ടുപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ റോഡിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ. പൈക ആശുപത്രി ജംഗഷനില്‍ നിര്‍വ്വഹിച്ചു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായിരുന്നു. എലിക്കുളം ഗ്രാമപഞ്ചയത്ത് അംഗവും വാര്‍ഡംഗവുമായ മാത്യൂസ് പെരുമനങ്ങാട്, ജോഷി കെ. ആന്റണി, ടോമി കപ്പിലുമാക്കല്‍, പി.എ. തോമസ് പാപ്പാനിയില്‍, ദീപു ഉരുളികുന്നം, സന്തോഷ് മൂക്കിലിക്കാട്ട്, ടോജോ കോഴിയാറുകുന്നേല്‍, റ്റി.വി. ജോസഫ് തകിടിയേല്‍, അഡ്വ ജോസ് തെക്കേല്‍, ജസ്റ്റിന്‍ ആയിലൂക്കുന്നേല്‍, വിന്‍സന്റ് തോണിക്കല്ലില്‍, മോളി ജോസഫ് തകിടിയേല്‍ എന്നിവര്‍ സംസാരിച്ചു.
എം.എല്‍. ഫണ്ടില്‍ നിന്നും ഇരുപതുലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡിനായി സ്ഥലം വിട്ടു നല്കിയ എബ്രഹാം ജെ. കള്ളിവയലിനെ പൊന്നാട അണിയിക്കുകയും കുടുംബാംഗങ്ങള്‍ക്ക് മെമന്റോ നല്കുകയും ചെയ്തു.




0 Comments