'ആദ്യ ചുവടുവച്ചു', വൃഷഭയ്ക്ക് തുടക്കം: സന്തോഷവാര്‍ത്തയുമായി മോഹന്‍ലാല്‍

 


പ്രഖ്യാപനം മുതല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. 

ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നും വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. വൃഷഭയുടെ ഷൂട്ടിങ് ആരംഭിച്ച വിവരമാണ് താരം ആരാധകരെ അറിയിച്ചത്. 


'വൃഷഭ ഫ്രെയിമിലേക്കുള്ള ആദ്യ ചുവടുവെപ്പ്! നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.-' എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. വൃഷഭയ്ക്കു വേണ്ടി എടുത്ത ഒരു ചിത്രം കൂട്ടത്തിലുണ്ട്. കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ക്ലാപ് ബോര്‍ഡുമായി നില്‍ക്കുന്ന മോഹന്‍ലാലിനേയും കാണാം.


കന്നഡ സംവിധായകന്‍ നന്ദ കിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രീകരണം. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍, മഹീപ് കപൂര്‍ സഹ്റ എസ് ഖാന്‍ റോഷന്‍ മേഖ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛന്റേയും മകന്റേയും കഥയാണ് ചിത്രം പറയുന്നത്. ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments