പാലം 2026 സംഗീത നിശ പെയ്തിറങ്ങി....
ബാവുൾ സംഗീതവും പാശ്ചാത്യ സംഗീതവും ബാസുരിയിലെ പഹാഡി സംഗീതവും ഒരേ നൂലിൽ കോർത്ത ശ്രവ്യ ദൃശ്യ വിസ്മയം ആയി.
പ്രശസ്ത ബാവുൾ സംഗീതജ്ഞ ശാന്തി പ്രിയ അവതരിപ്പിച്ച ബാവുൽ സംഗീതം സംഗീത പ്രേമികൾക്ക് പുതു അനുഭവമായി.
. കേരളത്തിലെ ആദ്യകാല വെസ്റ്റേൺ ബാൻഡായ 13 എ ഡിയിലെ ഗായിക റോസ് ജോൺ, കൊച്ചിൻ ഹൈവേഹേസിലെ മണി രാമസ്വാമി, നടി അമൃത ശങ്കർ എന്നിവർ പെർഫോമൻസ്‍ അവതരിപ്പിച്ചു. തുടർന്ന് സംഗീതജ്ഞൻ ഉമേഷ് സുധാകറും, രഞ്ജിത്ത് ഗന്ധർവ് എന്നിവർ ബാസുരി വായിച്ചു. രവി പാലാ, ഡോ. സിറിയക്ക് തോമസ്, ദിയ പുളിക്കക്കണ്ടം എന്നിവർ ‘നാളത്തെ പാലാ: സാംസ്കാരികം, സാങ്കേതിക വിദ്യ, വിജ്ഞാനം’ എന്ന വിഷയത്തിൽ ഡോ. സിറിയക് തോമസ്,ദിയ പുളിക്കകണ്ടം , രവി പാലാ എന്നിവർ സംസാരിച്ചു.
ടെക്നോ ജിപ്സിയുടെ ക്യൂറേഷനിൽ തിയേറ്റർ ഹട്ട്, , റേ കമ്മ്യുണ്, രാഗമാലിക, സ്പേസ് ഇൻസൈഡ്, എന്നിവർ ചേർന്നാണ് പാലം 2026 സംഘടിപ്പിച്ചത് .
ലക്ഷ്മി ശശിധരൻ, കിരൺ രഘു, ഡോ. അഭീഷ് ശശിധരൻ, , അജേഷ് എസ്. എസ്, ബാബു, ജിനു സി എന്നിവർ നേതൃത്വം നൽകി.


0 Comments