രക്ഷാ _സഹായ പ്രവർത്തനങ്ങളിൽ വേണോ ഈ ഷോ ......? ചോദ്യം പാലാ നഗരഭരണാധികാരികളോടാണ്.....
പാലാ നഗരസഭയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറച്ചു കൗൺസിലർമാർ "ഷോ" ആക്കുന്നുവെന്ന് മറ്റു ചില കൗൺസിലർമാർക്ക് ആക്ഷേപം ..... ക്യാമ്പുകൾ പ്രവർത്തിക്കുന്ന വാർഡിലെ കൗൺസിലർമാരെ പോലും " അടുപ്പിക്കാതെ " സഹായ വിതരണം ..... കൗൺസിലർമാരിൽ അമർഷം പുകയുന്നു
പാലായിൽ ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചിലർ ചേർന്ന് "ഷോ " ആക്കുന്നതായി മുനിസിപ്പൽ കൗൺസിലർമാർ തന്നെ ആക്ഷേപം ഉന്നയിക്കുന്നു.
ഒരു കാര്യങ്ങളും തങ്ങളെ അറിയിക്കാതെ രണ്ടോ മൂന്നോ കൗൺസിലർമാർ മാത്രം ചേർന്ന് തട്ടിക്കൂട്ട് പരാതി പണികൾ നടത്തുകയാണെന്നാണ് സഹ കൗൺസിലർമാരുടെ ആക്ഷേപം.
ദുരിതാശ്വാസ ക്യാമ്പ് സ്ഥിതി ചെയ്യുന്ന വാർഡ് കൗൺസിലറെ പോലും തുടർന്നുള്ള ഒരു കാര്യങ്ങളിലും ഉൾപ്പെടുത്തുന്നില്ല എന്നാണാക്ഷേപം . ക്യാമ്പ് തുടങ്ങാൻ വേണ്ട മുഴുവൻ സഹായങ്ങളും ചെയ്തു കൊടുത്ത കൗൺസിലറെയാണ് തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയത്.
കൊട്ടാരമറ്റമടക്കമുള്ള പ്രദേശങ്ങളിൽ ക്ലീനിങ് നടത്തുമ്പോൾ തൊട്ടുചേർന്ന് കിടക്കുന്ന വാർഡ് കൗൺസിലർമാരെ കൂടി ചുരുങ്ങിയ പക്ഷം ഒന്ന് ഫോൺ വിളിച്ചെങ്കിലും അറിയിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് അവർ ഉയർക്കുന്നത്.
ചിലരെ മാത്രം ചേർത്തുപിടിച്ച് ചിലർ വൺമാൻഷോ നടത്തുകയാണെന്ന്, സഹ കൗൺസിലർമാർ തന്നെ ആക്ഷേപം ഉന്നയിക്കുന്നു . ഈ ധിക്കാരം വെച്ചു പൊറുപ്പിക്കാനാവുന്നല്ലെ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുൻ ചെയർപേഴ്സണെതിരെ നിലവിലെ വിമത കൗൺസിലർമാരടക്കം ഉയർത്തിക്കാട്ടിയ ആരോപണങ്ങൾ എന്തൊക്കെയാണോ അതുതന്നെയാണ് പുതിയ നേതൃത്വവും നടപ്പാക്കുന്നത് എന്നാണ് കൗൺസിലർമാർക്കിടയിലെ സംസാരം. ഇമ്മാതിരി തന്നിഷ്‌ടവുമായി മുന്നോട്ടു പോയാൽ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും ചില കൗൺസിലർമാർ മുന്നറിയിപ്പു നൽകുന്നു.
70 12 23 03 34


.jpg)



0 Comments