മണർകാട് നാലുമണിക്കാറ്റിൽ മോഷണം: 80,000 രൂപയുടെ ബാറ്ററികൾ കവർന്നു
മണർകാട് നാലുമണിക്കാറ്റിൽ വൻ മോഷണം. വെള്ളിയാഴ്ച അർധരാത്രിയോടെ എത്തിയ മോഷ്ടാക്കൾ ഏകദേശം 80,000 രൂപ വിലവരുന്ന നാല് ബാറ്ററികളാണ് മോഷ്ടിച്ചത്.
മോഷണത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സി .സി . ടി. വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12:00 മണിയോടെയാണ് മോഷ്ടാക്കൾ സ്ഥലത്തെത്തിയത്. തുടർന്ന് 12:48-ഓടെ ബാറ്ററികൾ മോഷ്ടിച്ച കടന്നുകളയുകയായിരുന്നു.
മൂന്നോ നാലോ പേർ ഈ മോഷണം സംഘത്തിലുണ്ട്. സി സി .ടി . വി. ക്യാമറകളുടെ പ്രവർത്തനം ഈ ബാറ്ററികളുമായി ബന്ധിപ്പിച്ചിരുന്നതിനാൽ, 12:48-ന് ശേഷം ദൃശ്യങ്ങൾ ലഭ്യമല്ല. ബാറ്ററികൾ ഊരിമാറ്റിയതോടെ ക്യാമറകളുടെ പ്രവർത്തനം നിലച്ചതാണ് ഇതിന് കാരണം.
സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി .സി .ടി . വി .ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി ഊർജിതമായ തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.



0 Comments