സ്‌കൂളുകളില്‍ ആവശ്യമായ കായിക അധ്യാപകര്‍ ഇല്ലാത്ത സ്ഥിതിയില്‍ എത്രയുംവേഗം ഇവിടെ കായികാദ്ധ്യാപകരെ നിയമിക്കണമെന്ന് വിവിധ സ്‌പോര്‍ട്‌സ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സ്വായത്തമാക്കേണ്ട ചിട്ടയായ പരിശീലനവും, കായിക രംഗത്തോടുള്ള അഭിരുചിയും, മനസ്സിലാക്കുവാനോ, ചിട്ടിയായ പരിശീലനം നേടിയ കായിക അധ്യാപകര്‍ നിലവിലില്ല എന്നത് കായിക കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് നയിക്കും.
കായിക കേരളം നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാന്‍ ആയി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി കായിക അധ്യാപകരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാലാ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി വി സി പ്രിന്‍സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തങ്കച്ചന്‍ മാത്യു സന്തോഷ് മണര്‍കാട്, പിന്റോ മാത്യു, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments