സന്‍മനസ്സ് കൂട്ടായ്മയില്‍ സൗജന്യ രക്ത-പ്രഷര്‍ നിര്‍ണയ ക്യാമ്പും അരി വിതരണവും




വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച്  പൈക സന്‍മനസ്സ് കൂട്ടായ്മ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ സൗജന്യ രക്ത പരിശോധനയും പ്രഷര്‍ പരിശോധനയും നടത്തും. പാലാ കിഴതടിയൂര്‍ കിസ്‌കോ ലാബിന്റെ സഹകരണത്തോടെയാണ് രക്തനിര്‍ണയ പരിശോധന നടത്തുന്നത്.


പൈക ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം സന്‍മനസ്സിന്റെ താല്‍ക്കാലിക ഓഫീസ് മന്ദിരത്തില്‍ വച്ചാണ്  പ്രോഗ്രാം നടത്തുന്നത്. സന്‍മനസ്സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും.



തുടര്‍ന്ന് തെരുവിന്റെ മക്കള്‍ക്കുള്ള പൊതിച്ചോറ്,  അരി വിതരണം എന്നിവയും നടത്തും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എസ് ഷാജി മുഖ്യപ്രഭാഷണം നടത്തുന്നതും, കിഡ്‌നി രോഗികള്‍ക്കായുള്ള ഡയാലിസിസ് കിറ്റ് മരുന്ന് വിതരണം ചെയ്യുന്നതുമാണ്. 

 


മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി രോഗികള്‍ക്കുള്ള വീല്‍ ചെയര്‍ വിതരണം ചെയ്യുന്നതും, വാര്‍ഡ് മെമ്പര്‍മാരായ  മാത്യൂസ് പെരുമനങ്ങാട്ട്, സാജന്‍ തൊടുകയില്‍, പൊന്‍കുന്നം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്‍ രാജേഷ്, പൈക ഗവ. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ജെയ്‌സി എന്നിവര്‍ ആശംസകള്‍ നേരും. പാലാ രൂപതാ വികാരി ജനറല്‍ ഡോ. ജോസഫ് മലേപറമ്പില്‍ ആശിര്‍വാദ പ്രാര്‍ത്ഥന നടത്തും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments