സിബിയുടെ ഓര്‍മ്മയില്‍ പാലാ മരിയസദനത്തില്‍ വിടര്‍ന്നു വിഷാദമാനസം എന്ന മ്യൂസിക് ആല്‍ബം. വിഷാദ രോഗത്തിന് അടിമയായ ഒരു വ്യക്തിയുടെ കഥയാണ് വിഷാദമാനസം എന്ന സംഗീത ആല്‍ബത്തിലുള്ളത്.
മരിയസദനിലെ ഗായകനായിരുന്ന അന്തരിച്ച സിബി കാണക്കാരിയുടെ ഓര്‍മ്മയ്ക്കായാണ് ഈ മ്യൂസിക് ആല്‍ബം ഇപ്പോള്‍ പുറത്തിറക്കുന്നത്.
2006 ല്‍ പുറത്തിറങ്ങിയ ഇനിയും വരുമോ പൂക്കാലം എന്ന മരിയ സദനത്തിന്റെ മ്യൂസിക് ആല്‍ബത്തിലെ ''ഓര്‍മ്മകള്‍ ഇല്ലാത്ത എന്‍ മനസ്സില്‍'' എന്ന ഗാനം പാടിയത് സിബി കാണക്കാരി എന്ന മരിയാസദന്‍ അന്തേവാസിയായിരുന്ന ഗായകനായിരുന്നു. ഒരു പാട്ടുപാടി റെക്കോര്‍ഡ് ചെയ്യുക എന്നതുപോലും അന്യമായിരുന്ന കാലത്താണ് ശ്രീരാഗ് സ്റ്റുഡിയോ കരുനാഗപ്പള്ളിയില്‍ വച്ച് ഈ ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് നടത്തിയിരുന്നത്.
ഈ ആല്‍ബത്തിലെ പാട്ടുകളുടെ വരികള്‍ മരിയസദനം സന്തോഷിന്റേതു തന്നെയായിരുന്നു. സംഗീതം ആന്‍ഡേഴ്‌സണ്‍ ആലപ്പുഴയും, ഓര്‍ക്കസ്ട്രാ രമേശ് പൂഞ്ഞാറും ഒരുക്കി. പിന്നീട് സിബി നിത്യതയിലേക്ക് യാത്രയായി. എങ്കിലും സിബിയുടെ ഗാനം ഇപ്പോഴും മരിയസദനില്‍ അലയടിക്കുകയാണ്. ഈ ഗാനമാണ് ദൃശ്യവല്‍ക്കരിച്ച് വിഷാദമാനസം എന്നപേരില്‍ പുറത്തിറക്കിയിട്ടുള്ളത്.
മരിയസദനം ക്രിയേഷന്‍സിന്റെ ബാനറില്‍ കിഷോര്‍ പീറ്റര്‍ നിര്‍മ്മിച്ച് മരിയസദന്‍ സന്തോഷ് സംവിധാനം ചെയ്ത ഈ ആല്‍ബത്തില്‍ സന്തോഷിന് പുറമെ കിഷോര്‍ പീറ്റര്‍, വി.സി.തോമസ്, സാംജി പഴയപറമ്പില്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചു.
ജോസഫ് ജോ ലൈറ്റ്‌സ് ആന്റ് ക്യാമറയും, ശരത് കെ ബാബു എഡിറ്റിംഗും നിര്‍വഹിച്ചു. ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്നലെ മരിയ സദന്‍ അങ്കണത്തില്‍ ചലച്ചിത്രതാരം ചാലി പാലാ നിര്‍വഹിച്ചു.
സന്തോഷ് മണര്‍കാട്, സന്തോഷ് മരിയസദനം, സാംജി പഴേപറമ്പില്‍, ബാബു പാല, സതീഷ് മണര്‍കാട്, സിഖില്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ സംഗീത ആല്‍ബം യൂട്യൂബിലും റിലീസ് ചെയ്തു.
.jpeg)
.jpeg)



0 Comments