നാടെങ്ങും ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി.
ചേന്നാട് നിര്‍മ്മല എല്‍.പി. സ്‌കൂളില്‍ നടത്തി സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിതാ വി നായര്‍ പതാക ഉയര്‍ത്തി. കുട്ടികളുടെ റാലി, പ്രച്ഛന്ന വേഷം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കുകയും പോറ്റി മഠത്തില്‍ ശ്രീധരന്‍ നായരെ ആദരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സുശീല മോഹനന്‍ സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് സരിത അശോകന്‍, എംപിടിഎ പ്രസിഡണ്ട് ജോസ്‌ന ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ രാജേഷ് ആര്‍., രഞ്ജുഷ സി.ആര്‍, അശ്വതി എസ് ഉണ്ണി, മോളി വക്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യദിന റാലിയും നടന്നു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ ദേശീയപതാക ഉയര്‍ത്തി. മുന്‍ എ.ഇ.ഒ കെ.കെ. ജോസഫ് മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് ഭാരതാംബ ഝാന്‍സി റാണി, ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ നിറം പകര്‍ന്നു. പിടിഎ പ്രസിഡണ്ട് റെജിമോന്‍ എം ആര്‍ , എസ് എം സി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ എസ്, എം പി ടി എ പ്രസിഡന്റ് രജി സുനില്‍ , എസ് എം സി മെമ്പര്‍ മോഹനന്‍ ടി കെ , പിടിഎ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ് തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങളായ കുട്ടികള്‍ സ്വാതന്ത്ര്യദിന മുദ്രാ ഗീതങ്ങള്‍ മുഴക്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികള്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കുകയും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
പാലാ ഞൊണ്ടിമാക്കല്‍ കവല പൗരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് മാണി സി കാപ്പന്‍ എം.എല്‍.എ. പതാക ഉയര്‍ത്തി. ബൈജു കൊല്ലംപറമ്പില്‍, കിരണ്‍ അരീക്കല്‍, അഡ്വ. എ എസ് തോമസ്, ടോണി ചക്കാല, ജോസ് വേരനാനി,ജിബിന്‍ മൂഴിപ്ലാക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മധുര പലഹാര വിതരണവും നടത്തി.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. രാവിലെ 8.15ന്‌സ്‌കൂള്‍ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. എന്‍.സി.സി., എന്‍.എസ്.എസ്., റെഡ് ക്രോസ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന ഏ.ജെ ദേവസ്യ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കി. മേജര്‍ രാമസ്വാമി പരമേശ്വരന്‍ സ്മാരകത്തില്‍ നടന്ന ആഘോഷ പരിപാടികളിലും പഞ്ചായത്ത് തലത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും എന്‍.സി.സി. കേഡറ്റ്‌സ് പങ്കെടുത്തു. കുട്ടികള്‍ക്കായി സ്വാതന്ത്ര്യ ദിന ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുഴുവന്‍കുട്ടികളെയും അണിനിരത്തി ക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടം ഈ വര്‍ഷത്തെ സവിശേഷതയായിരുന്നു. പരിപാടികള്‍ക്ക് ഫാ.ജോമോന്‍ പറമ്പിത്തടം, എന്‍.സി.സി. ഓഫീസര്‍ ജോയ്‌സ് പോള്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ അലക്‌സ്, ദിനേശ് സെബാസ്റ്റ്യന്‍, സി.സുജ തോമസ്, ഷാന്റി ജോസഫ്, ആന്‍സി കെ.ദേവസ്യ, മെല്ലാ ജോസഫ്, വിഷ്ണുപ്രിയ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ സാബു തോമസ് നന്ദിയും രേഖപ്പെടുത്തി. എല്ലാ കുട്ടികള്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷം കലാ-ആസ്വാദക സംഘം കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മേവടയില്‍ കാസ് അങ്കണത്തില്‍ നടന്നു. കാസ് പ്രസിഡന്റ് സുരേഷ് കല്ലേപ്പിള്ളുങ്കല്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യയുടെ മതേതരത്വം ഊട്ടി ഉറപ്പിച്ച് പൂര്‍വ്വികര്‍ പോരാടി നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കാസ് സെക്രട്ടറി ബാലു മേവട സ്വാഗതവും ജോയന്റ് സെക്രട്ടറി അജേഷ് കെ.ബി. സ്വാതന്ത്ര്യദിന സന്ദേശവും പറഞ്ഞു.അനില്‍കുമാര്‍ എന്‍, ബിജു കുഴുമുള്ളില്‍, ദിനു കെ.എം., ദിലീപ്കുമാര്‍ വി.എല്‍., ബിജു സി.ആര്‍. പ്രദീപ് എം.എന്‍, ഭാസ്‌കരന്‍ എന്നിവര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മധുര പലഹാര വിതരണം നടത്തി. കാസ് ട്രഷറര്‍ സന്തോഷ് മേവട കൃതജ്ഞത അര്‍പ്പിച്ചു.
പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയര്‍ത്തി മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും, സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയും സമുചിതമായി ആചരിച്ചു. വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ പതാക ഉയര്‍ത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രാഹം, ജോസഫ് പുളിക്കന്‍, അലോഷി റോയി, തോമാച്ചന്‍ പുളിന്താനം, ആല്‍വി റോയ് ,അലക്സ് റോയ്, സാവിയോ സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി വൈ എം എല്‍ വാര്‍ഷികവും 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട്ട് പതാക ഉയര്‍ത്തി സന്ദശം നല്‍കി .സി വൈ എം എല്‍ ഡയറക്ടര്‍ ഫാ. ജോസഫ് തടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷക്കള്‍ക്കു നേതൃത്വം നല്‍കി .പാലാ ടൗണിലൂടെ സ്വതന്ത്രദിന പരേഡ് നടത്തി
പാലാ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലാ റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജേക്കബ് സേവ്യര്‍ കയ്യാലക്കകം പതാക ഉയര്‍ത്തി. ജോസ് കെ മാണി എം പി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റോട്ടറിയുടെ ഈ വര്‍ഷത്തെ പ്രോഗ്രാമായ കാര്‍ബണ്‍ എമിഷന്‍ പ്ലാന്റ്‌സിന്റെ വിതരണ ഉത്ഘാടനം ജോര്‍ജ്ജ് കുളങ്ങര നിര്‍വ്വഹിച്ചു. സന്തോഷ് മാട്ടേല്‍, ജിമ്മി ചെറിയാന്‍, പി സി ചെറിയാന്‍, സെലിന്‍ റോയി, മറ്റത്തില്‍ ദേവസ്യാച്ചന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ പുതുതലമുറ തയ്യാറാകണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയ്ക്കു സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ വിസ്മരിക്കരുതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. രാജ്യാഭിമാനികളായി യുവജനങ്ങള്‍ വളരണമെന്നും തങ്ങളുടെ കര്‍മ്മശേഷി രാജ്യപുരോഗതിക്കായി വിയോഗിക്കണമെന്നും എം എല്‍ എ നിര്‍ദ്ദേശിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ. കൗണ്‍സിലര്‍ ബിനു പുളിയ്ക്കക്കണ്ടം, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, തങ്കച്ചന്‍ മുളകുന്നം, എം പി കൃഷ്ണന്‍നായര്‍, അഡ്വ സിബി മാത്യു തകിടിയേല്‍, അക്‌സ ട്രീസ എന്നിവര്‍ പ്രസംഗിച്ചു. മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ഭരണഘടനയിലെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവര്‍ അതേ ഭരണഘടനയിലെ രാജ്യത്തോടുള്ള കടമകള്‍ വിസ്മരിക്കുകയാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പറഞ്ഞു. കടമകള്‍ പാലിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായി കൊച്ചിടപ്പാടിയിലെ വീടിനു മുന്നില്‍ സ്ഥാപിച്ച ഗാന്ധിസ്‌ക്വയറില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ദേശീയപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമകള്‍ വിസ്മരിച്ചുകൊണ്ട് അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നത് അനീതിയാണ്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും സമത്വം നടപ്പാക്കാനായിട്ടില്ല. അതിനു കാരണം ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ആധിപത്യമായിരുന്നുവെങ്കില്‍ ഇപ്പോഴത് കോര്‍പ്പറേറ്റ് ആധിപത്യമായി മാറിക്കഴിഞ്ഞുവെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലിയ മരിയ, ഇവാന എല്‍സ, ജോസഫ് കുര്യന്‍, കാതറീന്‍ റെബേക്ക, അക്‌സ ട്രീസ, ദിയ ആന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ശ്രീകല ദേശീയ പതാക ഉയര്‍ത്തി.ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍, സെക്ര ട്ടറി അനസ് കടുക്കാപറമ്പില്‍, അജീബ് വെളുതേരുവീട്ടില്‍, അജീബു മുത്താരംകുന്ന് എന്നിവര്‍ പ്രസംഗിച്ചു.സ്വാതന്ത്ര്യ ദിന റാലി മുഹിയുദ്ദീന്‍ പള്ളി സെക്രട്ടറി പി.എസ്.മുഹമ്മദ് ഷെഫീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.മാനേജര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രസംഗങ്ങളും വാദ്യമേളങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു. നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ആഘോഷ പരിപാടികളില്‍ എല്ലാവര്‍ക്കും ഹെഡ്മിസ്ട്രസ് സി. ലിന്‍സ് മേരി മധുരം വിതരണം ചെയ്തു.
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ സ്വാതന്ത്ര്യ ദിനവും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ആഘോഷിച്ചു. ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാന, ഭാരതത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ജസ്റ്റിന്‍ മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്‌കറിയ വേകത്താനം സ്വാതന്ത്രദിന സന്ദേശം നല്‍കി .ഭാരത സ്വാതന്ത്ര്യത്തിന്റെ76 -ാം വാര്‍ഷിക ആഘോഷം കൊണ്ടാടുമ്പോള്‍ വീരേതിഹാസം രചിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഇടവക ആദരമര്‍പ്പിച്ചു. വൈദേശികാ ധിപത്യത്തില്‍ നിന്ന് ഭാരതം നേടിയെടുത്ത സ്വാതന്ത്ര്യം സത്യം , നീതി, അഹിംസ തുടങ്ങിയ സനാതന ധര്‍മ്മ മാര്‍ഗ്ഗങ്ങളിലൂടെയാണ്. വാനില്‍ പാറിപ്പറക്കുന്ന ത്രിവര്‍ണ്ണ പതാകയുടെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ ഭാരതീയനും നവഭാരത നിര്‍മ്മിതിക്കായി യത്‌നിക്കണമെന്ന് ഫാ. സ്‌കറിയ വേകത്താനം ഉദ്‌ബോധിപ്പിച്ചു . ഫാസ്‌കറിയ വേകത്താനം പതാക ഉയര്‍ത്തി . ബിജു കോഴിക്കോട്ട്,സിജു കോഴിക്കോട്ട് ,ഡേവീസ് കല്ലറക്കല്‍ ,കൊച്ചുറാണി ജോഷി ഈരുരിക്കല്‍,രാജു അറക്കക്കണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്വാതന്ത്ര്യ ദിനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്ടറിന്റെ നേതൃത്വത്തില്‍ കടപ്ലാ മറ്റത്തൂള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വില്ലേജില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള പതാക ഉയര്‍ത്തി.പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാന്‍, മോനി വി. ആദ്കുഴി,എസ്.അഭിജിത്ത്,അഗസ്റ്റിന്‍ വാഴക്കാമല,ഫെലിക്‌സ് ജോണി കുരുവിള,രവീന്ദ്രന്‍ ,ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
കെ.ടി. യു.സി (എം) പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ടൗണില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ യൂണിയന്‍ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസികുട്ടി പൂവേലില്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിബില്‍ പുളിയ്ക്കല്‍, എം.ടി മാത്യു, ഷിബു കാരമുള്ളില്‍, കെ.കെ ദിവാകരന്‍ നായര്‍, സാബു കാരയ്ക്കല്‍, ബെന്നി ഉപ്പൂട്ടില്‍, വിന്‍സെന്റ് തൈമുറി, കുര്യാച്ചന്‍ മണ്ണാര്‍ മറ്റം, സത്യന്‍ പാലാ, കെ.വി അനൂപ്, ബിനു എം, സാജന്‍ .സി, സോണി തോമസ്, മേരി തമ്പി, വിനോദ് ജോണ്‍, ടോമി കട്ടയില്‍, കണ്ണന്‍ പാലാ, ടോമി കണ്ണന്‍കുളം, തോമാച്ചന്‍ മേച്ചിലാത്ത്, ഷാജു ചക്കാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് യൂണിയന്‍ പ്രവര്‍ത്തകര്‍ പാലാ ടൗണില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
മുണ്ടുപാലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു. മുണ്ടുപാലം ജംഗ്ഷനില്‍ ജോസുകുട്ടി പൂവേലില്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍ അനീഷ് ഓലിക്കല്‍, കുട്ടന്‍ കാപ്പിപ്പറമ്പില്‍, സോജി പുറപ്പുഴയില്‍, ജോഷി നെല്ലിക്കല്‍, സണ്ണി കടിയാമറ്റം, അനി പുറപ്പുഴയില്‍ ഫിലിപ്പ് ഓലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടത്തി പ്രസിഡന്റ് റ്റി.ജെ. ജേക്കബ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് സന്തോഷ് മാട്ടേല്‍, സുരേഷ് ബാബു, ഷാജി ഓസ്റ്റിന്‍, കൃഷ്ണകുമാര്‍, മുന്‍ പ്രസിഡന്റ് വി.എസ് രാധാകൃഷ്ണന്‍ നായര്‍, മുരളീധരന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
പുലിയന്നൂർ കലാനിലയം യു.പി സ്കൂളിൽ മുത്തോലി വൈസ് മെൻസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഹെഡ് മിസ്ട്രസ് സി. കരോളിൻ ദേശീയ പതാക ഉയർത്തി. ഇ.എസ് രാധാകൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡന്റ് രവീന്ദ്ര നായർ പി.എസ്, സെക്രട്ടറി ജോൺസ് നടുതലകാലായിൽ ,ജോബി കുളത്തറ, എബി ജോസ് , ജിയോ കളത്തിപ്പുല്ലാട്ട് , സജി വാക്കത്തിനാൽ, സന്തോഷ് കിഴക്കേ കാത്ത് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധകലാപരിപാടികൾക്കു ശേഷം വൈസ് മെൻ ഭാരവാഹികൾ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

















0 Comments