മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഏവര്‍ക്കും ആശ്വാസം പകരുന്ന വ്യക്തിത്വം: മാര്‍ ജോര്‍ജ് ആലഞ്ചേരി


ഏവര്‍ക്കും ആശ്വാസം പകരുന്ന തേജസാര്‍ന്ന വ്യക്തിത്വമുള്ള വലിയ ഇടയനാണ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദീനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

മെത്രാന്‍ പദവിയുടെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ദ്വിതീയമെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ ആദരിക്കുന്നതിനായി പാലാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്ന നിര്‍മ്മലഹൃദയമുള്ള മാര്‍ പള്ളിക്കാപ്പറമ്പിലിനോട് എല്ലാവരും എത്രമാത്രം ഹൃദയത്തോടടുത്തിരിക്കുന്നുവെന്ന് പ്രൗഢമായ സമ്മേളനത്തിനെത്തിച്ചേര്‍ന്ന ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ബിഷപ്പുമാരടക്കമുള്ള വിശിഷ്ടവ്യക്തിത്വങ്ങളുടെ സാന്നിധ്യംകൊണ്ടുതന്നെ വ്യക്തമാണന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.മാര്‍ പള്ളിക്കപറമ്പിലിനെ മാലയിട്ടും  പൊന്നാടയണിയിച്ചും സീറോ മലബാര്‍സഭയുടെ ആദരവ് അദ്ദേഹം പ്രകടിപ്പിച്ചു.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു.
കുലീനത നിറഞ്ഞ മഹാപുരോഹിതനാണ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലെന്ന് മാര്‍ കല്‍മീസ് പറഞ്ഞു.പിന്‍ബലം നല്‍കി കൂടെനിന്ന് സഭയുടെ ചരിത്രമെഴുതിയ അദ്ദേഹത്തിന് മലങ്കര സഭയോട് എന്നും വലിയ ആത്മബന്ധവും അടുപ്പവും കാണിച്ചു.അദ്ദേഹത്തിന്റെ പിന്‍ഗാമകളും അതേ പാത പിന്തുടരുന്നു.മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ നന്മയും വ്യക്തിത്വവും ആദരിച്ചും പരിഗണിച്ചും അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് എല്ലാവരും.


97-ാം വയസിലും എല്ലാതലങ്ങളിലും ഊര്‍ജ്ജസ്വലതയോടെ മറ്റുള്ളവര്‍ക്ക് ചൈതന്യ പകരുന്ന മെത്രാന്മാരുടെ ഇടയിലെ മുത്തഛനാണ്  മാര്‍ പള്ളിക്കാപ്പറിമ്പിലെന്ന് തുടര്‍ന്ന് ആശംസാ പ്രസംഗം നടത്തിയചങ്ങനാശേരി മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.സ്വന്തമായും സഭയിലും അച്ചടക്കം പാലിക്കാന്‍ പഠിപ്പിച്ച പണ്ഡിതനായ വൈദിക ശ്രേഷ്ഠനായ അദ്ദേഹം കൂട്ടായ്മകള്‍ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ്.

പാസ്റ്ററല്‍ കൗണ്‍സില്‍  ചെയര്‍മാന്‍ ഡോ.കെ.കെ. ജോസ്, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അനുമോദനങ്ങള്‍ക്ക് മറുപടി പറഞ്ഞു.പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും പ്രോട്ടോ സിഞ്ചുലസ് മോണ്‍.ജോസഫ് തടത്തില്‍ നന്ദിയും പറഞ്ഞു.

മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍,മാര്‍ ജോയി ആലപ്പാട്ട്,  മാര്‍ ജേക്കബ് അങ്ങാടിയത്ത്,  മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ലോറസ് മുക്കുഴി, മാര്‍ ജോസഫ് ചിറ്റൂപ്പറമ്പില്‍, മാര്‍ ജോസഫ് കൊല്ലപ്പറമ്പില്‍ സിഎംഐ,മാര്‍ ജോസഫ് കൊല്ലപ്പറമ്പില്‍ , മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടന്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴൊലിപ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍  ജേക്കബ് മാനത്തോടത്ത്, മാര്‍ ജേക്കബ് മുരിക്കന്‍,  ഏബ്രാഹം മാര്‍ ജൂലീയസ്,  ജോസഫ് മാര്‍ തോമസ്, മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ജോസഫ് മാര്‍ തോമസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ  മാണി സി.കാപ്പന്‍, മോന്‍സ് ജോസഫ് , മുന്‍ എം.പിമാരായ ജോയി എബ്രഹാം,വക്കച്ചന്‍ മറ്റത്തില്‍, കെ ഫ്രാന്‍സീസ് ജോര്‍ജ്, പാലാ നഗരസഭാധ്യക്ഷ ജോസിന്‍  ബിനോ, ജോര്‍ജ് ജെ മാത്യു, പി.എം.മാത്യു, എം.ജിയൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രൂപതയിലെ വൈദികരും സന്യസ്ഥരും അല്‍മായ പ്രതിനിധികളും വിവിധ ഭക്തസംഘടനാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു.


സമ്മേളനത്തിന് മുന്നോടിയായി പാലാ സെന്റ്തോമസ് കത്തീഡ്രലില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,  സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്  കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ,  ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, എമരിറ്റസ് മാര്‍ ജോര്‍ജ് കൊച്ചേരി, പാലാ ബിഷപ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വിവിധ കത്തോലിക്കാ സഭകളെ പ്രതിനിധീകരിച്ചെത്തിയ മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും  സഹകാര്‍മികത്വം വഹിച്ചു.രൂപതയിലെ നൂറുക്കണക്കിനു വൈദികരും  വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments