ഹിന്ദുത്വ ശക്തികളുടെ മതരാഷ്‌ട്രവത്‌ക്കരണ നീക്കങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്യുലർ സ്‌ട്രീറ്റ് യുവതയുടെ പ്രതിരോധ മുന്നേറ്റമായി.
ഇന്ത്യയെ മതരാഷ്‌ട്രമാക്കരുതെന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ പാലായിൽ സംഘടിപ്പിച്ച മാർച്ചിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി ജംങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ളാലം പാലം ജംങ്‌ഷനിൽ സമാപിച്ചു.
തുടർന്ന് ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ടി ആർ രഞ്ജിത്ത് അധ്യക്ഷനായി.
സെക്രട്ടറി എൻ ആർ വിഷ്‌ണു, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, കെ കെ ഗിരീഷ്, കെ എസ് അജിത്ത് എന്നിവർ സംസാരിച്ചു.

.jpeg)



0 Comments