അരിക്കുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചു.
യു.ഡി.എഫില്‍ നിന്നും ജോബിച്ചന്‍ ആര്‍പ്പത്താനത്ത്, അഞ്ചു ചന്ദ്രന്‍, ദീപ്തി രാജേഷ്, എം .എസ്.സുബിന്‍, ടോണി കുര്യാക്കോസ് തരണിയില്‍ എന്നിവരാണ് വിജയിച്ചത് . എല്‍ ഡി .എഫില്‍ നിന്നും ബി .വിജേഷ് ,ശാന്ത ഗോപിനാഥന്‍, എം.കെ. സലിം, രഞ്ജിത് ജോര്‍ജ് എന്നിവരാണ് വിജയിച്ചത്.
മൂന്നു പതിറ്റാണ്ടിനു ശേഷമാണു ബാങ്ക് ഭരണം യു.ഡി.എഫി നു ലഭിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
തുടര്‍ന്ന് ചേര്‍ന്ന യോഗം ഡി.സി.സി പ്രസിഡന്റ് സി .പി .മാത്യു ഉദ്ഘാടനം ചെയ്തു . ജോയി ജോസ് ,സഞ്ജയ്കുമാര്‍, പി .പൗലോസ് ,ജോബി പൊന്നാട്ട് ,ടി .സി .രാജു തരണിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments