പൂന്തേന്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



ഭൂമിക നേറ്റീവ് ഫാര്‍മേഴ്‌സ് കളക്ടീവ് പൂന്തേന്‍ സംഘത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

സ്റ്റുഡന്റ്‌സ് പൂന്തേന്‍ കോളനി & സ്റ്റുഡന്റ്‌സ് ഹണി പ്രവര്‍ത്തനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍. ഉദ്ഘാടനം ചെയ്തു. 


സ്റ്റുഡന്റ്‌സ് ഹണി അംബാസിഡര്‍ മിഷേല്‍ എലിസബത്ത് ജോസ് പരിശീലനം നയിച്ചു. പ്രോഗ്രാം മെന്റര്‍ ജോസ് ലൂയീസ് വിഷയാവതരണം നടത്തി.



പൂന്തേന്‍ സംഘം പ്രസിഡന്റ് രഘുനാഥന്‍ അമ്പഴത്തിനാക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എസ്. കണ്ണന്‍, സെബാസ്റ്റ്യന്‍ മാമല, ആന്‍സി ഈന്തുംപ്ലാക്കല്‍, റ്റോം ഒട്ടലാങ്കല്‍, ബിനു ജോണ്‍സണ്‍, റ്റോണി പുതിയാപറമ്പില്‍, ബിജു പൂണ്ടിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. 



സെന്റ് ജോസഫ്‌സ് യുപി. സ്‌കൂള്‍ കുന്നോന്നി, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂഞ്ഞാര്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പൂഞ്ഞാര്‍, എസ്.എം.വി. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂഞ്ഞാര്‍, സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ മണിയംകുന്ന്, സെന്റ് മരിയ ഗൊരേത്തി ഹൈസ്‌കൂള്‍ ചേന്നാട്, സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറ, സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ മലയിഞ്ചിപ്പാറ എന്നീ സ്‌കൂളുകളാണ് പങ്കെടുത്തത്. സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആദ്യ പൂന്തേന്‍ കോളനി ശ്രീകല ആര്‍. കൈമാറി. 

 


പൂന്തേന്‍ സംഘാംഗമായ നോബിള്‍ മടിയ്ക്കാങ്കലാണ് സ്റ്റുഡന്റ്‌സ് പൂന്തേന്‍ കോളനികള്‍ 10 സ്‌കൂളുകള്‍ക്കുവേണ്ടി സൗജന്യമായി കൈമാറുന്നത്. ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകളും പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments