തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി പഠനശിബിരം നടത്തി




തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ പഠനശിബിരം നടന്നു.  


സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി ജി ഹരിദാസ് പഠനശിബിരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സി. റെജിത് കുമാര്‍ , വി.കെ. ബിജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. 


തുടര്‍ന്ന് നടന്ന സമാദരണസദസ്സില്‍ സംസ്ഥാനതല സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം നേടിയ വന്യജീവിഫോട്ടോഗ്രാഫര്‍ അനീഷ് ജയനെ അനുമോദിച്ചു. 


കവയിത്രി സുമ ഗോപിനാഥ്, കെ വി ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ് എന്‍ ഷാജി, ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments