കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് തങ്കച്ചന്‍ പി.ഡി., സ്റ്റീസണ്‍ കെ മാത്യു, ബെന്നി കെ മാമന്‍ എന്നിവര്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സ്വര്‍ണം നേടി.
തങ്കച്ചന്‍ പി. ഡി 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍400 മീറ്ററിലും 800 മീറ്ററിലും പുതിയ റെക്കോര്‍ടോടെ സ്വര്‍ണം നേടി
ബെന്നി കെ മാമന്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 400 മീറ്ററിലും 800 മീറ്ററിലും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച സ്വര്‍ണം നേടി.
സ്റ്റീസണ്‍ കെ മാത്യു 45 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടി.
ഇവര്‍ മൂന്നു പേരും ഈ വര്‍ഷം ഫെബ്രുവരി 14 മുതല്‍ 18 വരെ കല്‍ക്കട്ടയില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇതേ ഇനങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. തങ്കച്ചന്‍ മുത്തോലപുരം സ്വദേശിയും മുന്‍ കായിക അധ്യാപകനും ആണ്. സ്റ്റീസണ്‍ കെ. മാത്യു ഇടക്കോലി സ്വദേശിയും ഖത്തറില്‍ കായിക അധ്യാപകനും ആണ്. ബെന്നി കെ മാമന്‍ മൂലമറ്റം കൂവപ്പള്ളി സ്വദേശിയും ഇടുക്കി എ.ആര്‍ ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥനും ആണ്.
മെഡല്‍ ജേതാക്കളായ മൂന്നുപേരെയും പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കായിക താരങ്ങള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. മുന്‍ ദേശീയ ചാമ്പ്യനും അന്താരാഷ്ട്ര അതലെറ്റുമായ സജീഷ് ജോസഫ് വിജയികളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
പാലാ ജംപസ് അക്കാദമി പരിശീലകന്‍ സതീഷ്‌കുമാര്‍, ബൈജു ജോസഫ്, വിപിന്‍ ഫ്രാന്‍സിസ്, ലുക്കോസ് മാത്യൂ, ഡോ.സിനി തോമസ്, ഡോ.തങ്കച്ചന്‍ മാത്യൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കായികതാ രങ്ങള്‍ക്കുവേണ്ടി എമിലി കെ. റ്റി വിജയികളെ അഭിനന്ദിച്ചു.






0 Comments