പാലാ നഗരസഭ നിര്‍മ്മിച്ച ആധുനിക വാതക ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ പ്രവര്‍ത്തനസജ്ജമായിരുന്നുവെങ്കിലും ചെറുതായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.
നിലവിലുണ്ടായിരുന്ന നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെയാണ് വിപുലീകരിച്ചിരിക്കുന്നത്. ഇനി മുതല്‍ പൂര്‍ണ്ണമായും വായൂ മലിനീകരണം ഇല്ലാത്തതും പൂര്‍ണ്ണമായും എല്‍.പി.ജിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുക എന്ന് നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം...👇👇👇
14 കിലോ എല്‍.പി.ജി ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ കൊണ്ട് മൃതശരീരം പൂര്‍ണ്ണമായും ദഹിപ്പിക്കുവാന്‍ കഴിയും. നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചിലവേറിയതുമായിരുന്നു. ഇതിനാവശ്യമായ വിറക് കണ്ടെത്തേണ്ടതും വിഷമകരമായിരുന്നു. വിറക് വില വര്‍ദ്ധിക്കുന്നതും ചെലവ് വര്‍ദ്ധിച്ചു. ഒരേ ദിവസം ഒന്നിലധികം സംസ്‌കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്.
കൊവിഡ് കാലഘട്ടത്തില്‍ ഒരേദിവസം നിരവധി മൃതശരീരങ്ങള്‍ എത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി മുന്‍ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബൈജു കൊല്ലംപമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത്. മുന്‍ വര്‍ഷത്തെ നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സ്ഥാപിച്ച് ത്രീ ഫേസ് വൈദ്യുത കണക്ഷനും ജനറേറ്ററും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവര്‍ക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. പാലാ നഗരസഭയില്‍ ഉള്ളവര്‍ക്ക് 3500 രൂപയും നഗരസഭയ്ക്കു പുറത്ത് ഉള്ളവര്‍ക്ക് 4000 രൂപയുമാണ് തുക നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് എത്തിച്ച മൃതശരീരം വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34


0 Comments