മഹാഗുരുവിന്റെ മഹാസമാധി മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ ഗുരുമന്ദിരങ്ങളിലും ഗുരുദേവക്ഷേത്രങ്ങളിലും ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.
വിശേഷാല്‍ പൂജകള്‍, ഗുരുഭാഗവത പാരായണം, സമൂഹപ്രാര്‍ത്ഥന, ഉപവാസയജ്ഞം, അന്നദാനം, ഗുരുധര്‍മ്മപ്രഭാഷണം, ശാന്തിയാത്ര എന്നിവയും നടന്നു.
മീനച്ചില്‍ യൂണിയന്‍ ആസ്ഥാനത്ത് നടന്ന സമൂഹപ്രാര്‍ത്ഥനയ്ക്ക് നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ് വയല, എം.ആര്‍. ഉല്ലാസ്, രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, പ്രദീപ് പ്ലാച്ചേരില്‍, അരുണ്‍ കുളംപള്ളില്‍, രാജി ജിജിരാജ് തുടങ്ങിയവരും പോഷക സംഘടനാ നേതാക്കളും നേതൃത്വം നല്‍കി.



0 Comments