ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധിദിനം നാളെ നടക്കും. മീനച്ചില്‍ യൂണിയനില്‍ രാവിലെ 9.30 ന് യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ് എന്നിവര്‍ ചേര്‍ന്ന് മഹാസമാധിദീപം തെളിയിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥന നടക്കും.
ഏഴാച്ചേരി: എസ്.എന്‍.ഡി.പി. യോഗം ഏഴാച്ചേരി ശാഖയുടെ നേതൃത്വത്തില്‍ 96-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നാളെ നടക്കും. രാവിലെ 6 മുതല്‍ ഗുരുപൂജ, 9 ന് വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, 1 ന് പ്രഭാഷണം, 3.20 ന് സമാധി പൂജ, തുടര്‍ന്ന് അന്നദാനം.
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഗുരുപൂജ, 10 ന് മഹാഗുരുപൂജ, വിശേഷാല്‍ വഴിപാടുകള്‍, സമൂഹപ്രാര്‍ത്ഥന, ഉപവാസം, 1 ന് ജയപ്രകാശ് മോനിപ്പള്ളിയുടെ പ്രഭാഷണം, 3.20 ന് മഹാസമാധിപൂജ തുടര്‍ന്ന് അന്നദാനം, വൈകിട്ട് ദീപാരാധന എന്നിവയുണ്ട്.
കുമ്മണ്ണൂര്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ രാവിലെ 7 ന് ഗുരുപൂജ, 8 ന് ഗുരുദേവ കീര്‍ത്തനാലാപനം, 12.30 ന് അമ്മിണി ശിവരാമന്റെ പ്രഭാഷണം, 2.30 ന് സമൂഹപ്രാര്‍ത്ഥന, 3.20 ന് മഹാസമാധി പൂജ, ദീപാരാധന എന്നിവയുണ്ട്.
മല്ലികശ്ശേരി ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 7 ന് ഗുരുപൂജ, 8 മുതല്‍ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാര്‍ത്ഥന, ഉപവാസം, 3.20 ന് മഹാസമാധിപൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ട്.
തലനാട് ഗുരുദേവക്ഷേത്രത്തില്‍ 6 ന് ഗുരുപൂജ, 7.30 ന് സമൂഹപ്രാര്‍ത്ഥന, 8.30 ന് ഗുരുദേവ ഭാഗവത പാരായണം, 10 ന് ശാന്തിയാത്ര, 11 ന് പ്രഭാഷണം - അമനകര പി.പി. നിര്‍മ്മലന്‍, 3 മുതല്‍ സമൂഹപ്രാര്‍ത്ഥനയും ഗുരുപൂജയും, 3.30 ന് പ്രസാദമൂട്ടുമുണ്ട്. രഞ്ജന്‍ ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
കൊണ്ടാട് സുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്ര സന്നിധിയിലും, രാമപുരം ഗുരുമന്ദിരത്തിലും രാവിലെ 7.30 മുതല്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും, 8 മുതല്‍ ഗൂരുമന്ദിരത്തിങ്കല്‍ സമൂഹപ്രാര്‍ത്ഥന, 10.30 മുതല്‍ പ്രഭാഷണം, വിഷയം: ഗുരുദേവമഹാസമാധി. പ്രഭാഷകന്‍ വിജയന്‍ വാളിപ്ലാക്കല്‍, 11.30 ന് ഗുരുദേവ കൃതികളും ദൈവിക പ്രഭാവവും എന്ന വിഷയത്തില്‍ സലിജ സലിം ഇല്ലിമൂട്ടില്‍ പ്രഭാഷണം നടത്തും. 1 മുതല്‍ ശാഖാ ഓഫീസ് ഓഡിറ്റോറിയത്തില്‍ സമൂഹസദ്യയും 3.15 മുതല്‍ സമാധിപൂജയും നടക്കും.
രാമപുരം: എസ്.എന്‍.ഡി.പി. യോഗം രാമപുരം ശാഖയുടെ നേതൃത്വത്തില്‍ 96-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നാളെ നടക്കും. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 5 മുതലും, രാമപുരം ഗുരുമന്ദിരത്തില്‍ രാവിലെ 7.30 മുതലും വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന, പ്രഭാഷണങ്ങള്‍, 1 മുതല്‍ ശാഖാ ഹാളില്‍ സമൂഹ സദ്യയും നടക്കും.
കിഴതിരി: എസ്.എന്‍.ഡി.പി. യോഗം കിഴതിരി ശാഖയുടെ നേതൃത്വത്തില്‍ 96-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നാളെ നടക്കും. രാവിലെ 9 ന് പതാക ഉയര്‍ത്തല്‍, 10 ന് പ്രഭാഷണം, 12.30 ന് സമൂഹ സദ്യ.
പിഴക്: എസ്.എന്‍.ഡി.പി. യോഗം പിഴക് ശാഖയുടെ നേതൃത്വത്തില്‍ 96-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നാളെ നടക്കും. രാവിലെ 6 ന് നടതുറക്കല്‍, നിര്‍മ്മാല്യം, ഉഷ പൂജ, മഹാ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, 9.30 ന് പ്രഭാഷണം, ഉപവാസ പ്രാര്‍ത്ഥന, 3.20 ന് മഹാസമാധി പൂജ, ശേഷം സമൂഹസദ്യ.
പൂവക്കുളം: എസ്.എന്‍.ഡി.പി. യോഗം പൂവക്കുളം ശാഖയുടെ നേതൃത്വത്തില്‍ രാവിലെ 6.30 ന് സമൂഹ പ്രാര്‍ത്ഥന, 1 ന് പ്രഭാഷണം, 3.30 ന് അന്നദാനം.
കുറിഞ്ഞി: എസ്.എന്‍.ഡി.പി. യോഗം കുറിഞ്ഞി ശാഖയുടെ നേതൃത്വത്തില്‍ രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന, അന്നദാനം.
കിടങ്ങൂര്‍: എസ്.എന്‍.ഡി.പിയോഗം കിടങ്ങൂര്‍ ശാഖയില്‍ ശ്രീനാരായണഗുരുദേവ മഹാസമാധിദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ 6.30ന് അഭിഷേകം തുടര്‍ന്ന് ഉഷ:പൂജ,8ന് വിശേഷാല്‍ പൂജ,വഴിപാടുകള്‍,9ന് ഗുരുദേവകൃതികളുടെ ആലാപനം, 10.05ന് ഉപവാസ പ്രാര്‍ഥനായജ്ഞം, ഉച്ചയ്ക്ക് 1ന് പ്രഭാഷണം- സാബു മണര്‍കാട്, 2.45ന് സമൂഹപ്രാര്‍ഥന, 3.30ന് അന്നദാനം.



0 Comments