84ാം പിറന്നാൾ ദിനത്തിൽ മത്തച്ചൻ ചേട്ടൻ യാത്രയായി .....



പാലാ അളനാട് മാത്യു വർക്കി (അരിയ്ക്കൽ)എന്ന  വീട്ടുകാരുടെയും നാട്ടൂകാരുടെയും "മത്തച്ചൻ ചേട്ടൻ" 84-ാം പിറന്നാൾ ദിനത്തിൽ നിത്യതയിലേക്ക്  യാത്രയായി...
 

സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും ആ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നിരുന്നു .

ഇന്നലെ വരെയും വഴിയിലുടെ കുട്ടൂകാരനെയും കൂട്ടി നടക്കുന്ന പതിവും  മത്തച്ചൻ ചേട്ടന് ഉണ്ടായിരുന്നു .നടക്കുന്ന സമയങ്ങളിൽ മുതിർന്ന ആൾക്കാരോടും കുട്ടികളോടും വലിപ്പചെറുപ്പമില്ലാതെ കുശലങ്ങൾ പറയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്ന പ്രകൃതം ആയിരുന്നതിനാൽ നല്ല ഒരു സുഹൃത്ത് വലയം തന്നെ മത്തച്ചൻ ചേട്ടനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ  മത്തച്ചൻ ചേട്ടൻ്റെ പെട്ടെന്നുള്ള വേർപാട് എല്ലാവർക്കും കടുത്ത ദുഃഖമായി. സംസ്ക്കാരച്ചടങ്ങ് ഇന്ന് 10.30  ന് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ നടക്കും.


 

ഭാര്യ മേരി മാത്യൂ മക്കൾ ലില്ലി തങ്കച്ചൻ അറുനൂറ്റിമംഗലം, പതേ തനായ ബേബിമാത്യൂ, സിബി മാത്യൂ ഭാര്യ പ്രിയ, ലിറ്റി ബെന്നി ചേർപ്പൂങ്കൽ.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments